ഓണാഘോഷം; ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി കേരളാ മാരീടൈം ബോർഡ്

House boat

ഓണാവധി പ്രമാണിച്ച് കുട്ടികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കൂടുതലായി ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളിൽ ഓണാഘോഷത്തിനായി എത്തുമെന്നതിനാൽ, സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കി കേരളാ മാരീടൈം ബോർഡ്. അനുവദനീയമായ ആളുകൾ മാത്രമേ ബോട്ടിൽ കയറുന്നുള്ളൂവെന്നും, ആവശ്യമായ ലൈഫ് സേവിങ് ഉപകരണങ്ങൾ ബോട്ടിലുണ്ടെന്നും ബോട്ടുടമയുടെയും ബോട്ട് ഡ്രൈവറും ഉറപ്പാക്കണം.

Also Read: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കില്ല, അത്തരം പ്രചാരണങ്ങൾ തെറ്റ്; മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍

നിയമപ്രകാരം യാത്രക്കാർ ലൈഫ് സേവിങ് ജാക്കറ്റ് ധരിക്കുന്നുണ്ടെന്ന് ബോട്ട് ഡ്രൈവർ ഉറപ്പുവരുത്തേണ്ടതുണ്ട്. അംഗീകൃത ലൈസൻസ് ഇല്ലാതെ ബോട്ടുകൾ ഓടിച്ചാൽ ഓടിക്കുന്ന ആൾക്കും ബോട്ട് ഉടമയ്ക്കും എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. വിനോദസഞ്ചാരികൾക്ക് ബോട്ട് അംഗീകൃതമാണെന്ന് മനസിലാക്കുന്നതിനായി സർട്ടിഫിക്കറ്റ് ബോട്ടിൽ പ്രദർശിപ്പിക്കണം.

Also Read: ബൈക്ക് വാടകയെ ചൊല്ലി തര്‍ക്കം; ഷെയ്ന്‍ നിഗം നായകനാകുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News