വിദേശത്തേക്ക്‌ 
യാത്രാക്കപ്പൽ ഉടൻ ഉണ്ടാവുമോ? ടെൻഡർ വിളിക്കാനൊരുങ്ങി കേരള മാരിടൈം ബോർഡും നോർക്കയും

കേരള മാരിടൈം ബോർഡും നോർക്കയുമായി സഹകരിച്ച് യുഎഇ–കേരള സെക്ടറിൽ കപ്പൽ സർവീസ് നടത്താൻ തയ്യാറുള്ളവരെ കണ്ടെത്താൻ ഉടൻ ടെൻഡർ ക്ഷണിക്കും. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ എത്രയും പെട്ടെന്ന് കപ്പൽ സർവീസ് ആരംഭിക്കാൻ ആവശ്യമായ സാങ്കേതിക നടപടിക്ക്‌ മാരിടൈം ബോർഡും നോർക്ക റൂട്ട്‌സും തുടക്കം കുറിച്ചതായി അറിയിച്ചു.

ALSO READ: കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ-റെയിലുമായി സർക്കാർ മുന്നോട്ട് പോകും; മുഖ്യമന്ത്രി

യാഥാർഥ്യമാകാൻ പോകുന്നത് ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെന്ന പ്രവാസികളുടെ ഒരുപാടുകാലത്തെ ആവശ്യമാണ്. മുംബൈയിൽ കഴിഞ്ഞമാസം നടന്ന ജി 20 ഗ്ലോബൽ മാരിടൈം സമ്മിറ്റിന്റെ വേദിയിൽ ഗതാഗതമന്ത്രി ആന്റണി രാജുവുമായി ചേർന്ന്‌ തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ കേന്ദ്ര ഷിപ്പിങ്‌ മന്ത്രി സർബാനന്ദ് സോനോവാളിന് നിവേദനം നൽകിയിരുന്നു. ഇത്‌ പരിഗണിച്ചാണ് കേരള മാരിടൈം ബോർഡിന്റെയും നോർക്കയുടെയും മേധാവികളുടെ യോഗം ഷിപ്പിങ്‌ കോർപറേഷൻ വിളിച്ചു ചേർത്തത്. അതിനു പിന്നാലെയാണ് കപ്പൽ സർവീസ് നടത്താൻ തയ്യാറുള്ളവരെ കണ്ടെത്താൻ തീരുമാനിച്ചത്.

ALSO READ: വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കുഴല്‍പ്പണവേട്ട; പിടികൂടിയത് 26 ലക്ഷം രൂപ

തുറമുഖ മന്ത്രിയുടെ ഓഫീസ് ഒൺലൈൻ യോഗം ചേർന്ന് യുഎഇയിൽനിന്ന്‌ മുമ്പ് കപ്പൽ സർവീസ് നടത്തിയ കമ്പനി പ്രതിനിധികളെ ഉൾപ്പെടെ ബന്ധപ്പെട്ടിട്ടും സർവീസ് നടത്താൻ തയ്യാറുള്ള കമ്പനികളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുറമുഖ മന്ത്രിയുടെ നിർദേശമനുസരിച്ച് കപ്പൽ സർവീസ് നടത്താൻ കമ്പനികളെ കിട്ടാത്ത സാഹചര്യത്തിലാണ്‌ രാജ്യത്തിന് അകത്തും പുറത്തുമുള്ളവരെക്കൂടി ഉൾപ്പെടുത്തി നടപടി വേഗത്തിലാക്കാൻ തീരുമാനിക്കുന്നത്. സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ബേപ്പൂരിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ടൂറിസത്തിനുകൂടി ഉപയോഗപ്പെടുംവിധം യാത്രാക്കപ്പൽ ആരംഭിക്കണമെന്ന് മുൻപേ കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News