ഒന്നും രണ്ടുമല്ല 3 ലക്ഷം സംരംഭങ്ങള്‍; കേരളത്തിന്റെ സംരംഭക വര്‍ഷം പദ്ധതി സൂപ്പറാണ്…

രണ്ടര വര്‍ഷം മുമ്പ് കേരളത്തില്‍ ആവിഷ്‌കരിച്ച സംരംഭക വര്‍ഷം പദ്ധതിയിലൂടെ സംസ്ഥാനത്ത് ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം വരെ 3,00,227 സംരംഭങ്ങളുമായി ചരിത്രനേട്ടമാണ് കേരളം കൈവരിച്ചിരിക്കുന്നത്. വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.

ALSO READ: ഇഎസ്‌ഐ ആശുപത്രികളിലെ ബില്ലിങ്‌ വെബ്‌സൈറ്റ്‌ രാജ്യവ്യാപകമായി തകരാറിലായിട്ട്‌ ആറ്‌ ദിവസം

ഇതോടെ 19,446.26 കോടി രൂപയുടെ നിക്ഷേപവും 6,38,322 തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. എംഎസ്എംഇ മേഖലയിലെ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി സംരംഭക വര്‍ഷം പദ്ധതിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. മറ്റൊരു പ്രത്യേകത പുതിയ സംരംഭങ്ങളില്‍ 93,000ത്തിലധികം വനിതാ സംരംഭകരുടേതാണ്. 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങളായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ‘മിഷന്‍ 1000’ പദ്ധതിക്കും വ്യവസായ വകുപ്പ് തുടക്കമിട്ടിട്ടുണ്ട്.

സംരംഭങ്ങള്‍ക്ക് പിന്തുണയുമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമായി ഹെല്‍പ് ഡെസ്‌ക്കുകള്‍ സൃഷ്ടിച്ച് 1153 എക്‌സിക്യൂട്ടീവുകളെ നിയമിച്ചിട്ടുണ്ട്.

ALSO READ: മഞ്ഞപിത്തത്തെ ചെറുക്കാൻ ജാഗ്രത നിർദേശം; പ്രതിരോധിക്കാം ഈ വഴികളിലൂടെ

സംരംഭം ആരംഭിക്കുന്നതിന് നാലു ശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപവരെ വായ്പ നല്‍കുന്നുണ്ട്. ഒപ്പം ഇന്‍ഷുറന്‍സ് പദ്ധതിയും ആരംഭിച്ചു. ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള നിലവാരം ഉറപ്പുവരുത്താനും വിപണി സാധ്യത കണ്ടെത്താനുമായി ‘കേരളാ ബ്രാന്‍ഡ്’ പദ്ധതിയും സര്‍ക്കാര്‍ ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News