കേരള മീഡിയ അക്കാദമി വാര്‍ത്താവതരണ മത്സരം; ജനുവരി 10 വരെ അപേക്ഷിക്കാം

കോളേജ്/ഹയര്‍സെക്കന്‍ഡറി തലം കേന്ദ്രീകരിച്ച് കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന വാര്‍ത്താവതരണ മത്സരത്തിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി. പലസ്തീന്‍ വിഷയത്തിലാണ് വാര്‍ത്ത അവതരിപ്പിക്കേണ്ടത്. കേരള മീഡിയ അക്കാദമിയുടെ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 10,000 രൂപ, 7000 രൂപ, 5000 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി നല്‍കും.

READ ALSO:കോച്ചുകള്‍ വര്‍ധിപ്പിച്ചും സര്‍വീസുകള്‍ റദ്ദാക്കിയും റെയില്‍വേ

മത്സരാര്‍ത്ഥികള്‍ അഞ്ച് മിനിറ്റില്‍ കുറയാത്ത വാര്‍ത്താബുള്ളറ്റിന്‍ തയ്യാറാക്കി അവതരിപ്പിച്ച് അയയ്ക്കണം. വായിച്ച വാര്‍ത്തകള്‍ ഇമെയില്‍ മുഖേന അയക്കാവുന്ന രീതിയില്‍ എംപി4 (MP4) ഫോര്‍മാറ്റില്‍ ആയിരിക്കണം അയക്കേണ്ടത്. പത്രവാര്‍ത്തകള്‍ അതേപടി അനുകരിച്ച് അവതരിപ്പിക്കരുത്. മത്സരാര്‍ത്ഥികളുടെ വാര്‍ത്തകള്‍ തയ്യാറാക്കുന്നതിലുള്ള അഭിരുചിയും സര്‍ഗ്ഗശേഷിയും അവതരണ മികവുമാണ് പരിഗണിക്കുക. മത്സരത്തിനായി മുതിര്‍ന്നവരുടെ സഹായം സ്വീകരിക്കരുത് (സാങ്കേതിക സൗകര്യം ഒരുക്കല്‍ ഒഴികെ).

READ ALSO:ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മറൈന്‍ പൊല്യൂഷന്‍ റെസ്പോണ്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

താത്പര്യമുള്ളവര്‍ ജനുവരി 10ന് വൈകിട്ട് അഞ്ചിന് മുമ്പ് വാര്‍ത്താ ബുള്ളറ്റിന്‍ തങ്ങളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും സഹിതം mediaclub.gov@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്കോ 9633214169 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99633214169, 0471-2726275, 0484-2422275.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News