വി ആർ ഫൈൻ, താങ്ക്സ് എന്ന് കേരളത്തിലെ വ്യാപാരികൾ; ലൈസൻസ് പുതുക്കൽ ഫൈൻ വെട്ടിക്കുറച്ചതോടെ വ്യാപാര മേഖലയിൽ വൻ ഉണർവെന്ന് മന്ത്രി പി രാജീവ്

minister-p-rajeev

നഗരസഭകളില്‍ ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ഫൈന്‍ നിരക്കുകള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ കേരളത്തിലെ വ്യാപാരമേഖലയില്‍ വലിയ ഉണര്‍വിനാണ് നാം സാക്ഷ്യംവഹിക്കാന്‍ പോകുന്നതെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. ലൈസന്‍സ് ഫീസിനേക്കാള്‍ ഭീമമായ തുക പിഴയായി നല്‍കേണ്ടിവരുമായിരുന്ന നിരവധി വ്യാപാരികള്‍ക്കാണ് സര്‍ക്കാരിന്റെ ഈ തീരുമാനം ഗുണകരമാകുക.

നവകേരളസദസ്സിലും തദ്ദേശ വകുപ്പ് അദാലത്തിലുമുള്‍പ്പെടെ വ്യാപാരി- വ്യവസായി സംഘടനകള്‍ ഉന്നയിച്ച ആവശ്യത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാകുന്നത്. കൂടുതല്‍ പേരെ വ്യാപാര രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ഈ നടപടി കേരളത്തിലെ എംഎസ്എംഇ മേഖലയില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വ്യാപാരികള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്.

ഇന്ത്യയില്‍ 100 എംഎസ്എംഇകള്‍ ഒരു വര്‍ഷം ആരംഭിക്കുന്നതില്‍ 30 എണ്ണവും അടച്ചുപൂട്ടുകയാണെന്ന കണക്കുകള്‍ നിലനില്‍ക്കെ കേരളത്തില്‍ കേവലം 15 എണ്ണം മാത്രമാണ് അടച്ചുപൂട്ടുന്നത്. പുതിയ നിയമഭേദഗതിയോടെ ഇതിലും ഗണ്യമായ കുറവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

Read Also: വയനാടിനോടുള്ള കേന്ദ്ര അവഗണന; ഔദാര്യത്തിന്‍റെ പ്രശ്നമല്ല അവകാശത്തിന്‍റെ പ്രശ്നമാണെന്ന് മുഖ്യമന്ത്രി

തദ്ദേശസ്വയംഭരണ വകുപ്പ് കൊണ്ടുവരുന്ന മുന്‍സിപ്പാലിറ്റി ചട്ടം 11(4)ലെ ഭേദഗതി നിലവില്‍ വരുന്നതോടെ പിഴ തുക നിലവില്‍ അടക്കേണ്ടതില്‍ നിന്ന് മുപ്പതിലൊരു ശതമാനം മാത്രം അടച്ചാല്‍ മതിയാകും. അതായത് 1,000 രൂപ ലൈസന്‍സ് ഫീസുള്ള വ്യാപാര സ്ഥാപനം നിലവില്‍ ഒരുവര്‍ഷം ലൈസന്‍സ് പുതുക്കാന്‍ വൈകിയാല്‍ 6,000 രൂപ പിഴ വരുമായിരുന്നിടത്ത് ഇനി 200 രൂപ മാത്രമാണ് പിഴ വരുന്നത്. തീര്‍ത്തും വ്യാപാരികള്‍ക്കൊപ്പം നിലകൊള്ളുന്ന സമീപനമാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

ഒപ്പം കെ സ്മാര്‍ട്ടിലൂടെ ലൈസന്‍സ് പുതുക്കാനുള്ള നടപടികളും തദ്ദേശ സ്വയംഭരണ വകുപ്പ് ലഘൂകരിച്ചിട്ടുണ്ട്. സംരംഭക സൗഹൃദമായ എല്ലാ മാറ്റങ്ങളും ഉപയോഗപ്പെടുത്തി കൂടുതല്‍ സംരംഭകര്‍ മുന്നോട്ടുവരട്ടെ. കേരളം സംരംഭകരുടെയും സംരംഭങ്ങളുടെയും സ്വന്തം നാടായി കുതിക്കട്ടെയെന്നും മന്ത്രി രാജീവ് ഫേസ്ബുക്കിൽ പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News