വയനാട് ദുരന്തത്തിലെ അതിജീവിതര്‍ക്കായുള്ള വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ന്യൂനപക്ഷ കമ്മിഷന്‍

വയനാട് മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിത പ്രദേശത്തെ അതിജീവിതര്‍ക്കായുള്ള വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ റഷീദ്. ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസങ്ങളിലായി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കമ്മീഷന്‍ അതിജീവന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ദീര്‍ഘകാല പരിരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികള്‍ സംബന്ധിച്ച് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എഎ റഷീദ് പറഞ്ഞു.

ALSO READ: അടിച്ച് കേറി! നോർത്ത് ഈസ്റ്റ് ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാർ

ദുരന്ത ബാധിതരെ സംരക്ഷിക്കുന്നതിന് സന്നദ്ധരായവരെ സംയോജിപ്പിച്ച് പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാതലത്തിലുള്ള ഏകോപനം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തത്തില്‍ രക്ഷിതാക്കള്‍, കുടുംബം, സഹോദരങ്ങള്‍ എന്നിവരെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പദ്ധതികള്‍ ആവശ്യമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇവരുടെ തുടര്‍ വിദ്യാഭ്യാസത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കും.സന്ദര്‍ശനത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ് ഗൗതംരാജ്, മെമ്പര്‍ സെക്രട്ടറി എച്ച്. നിസാര്‍, അംഗങ്ങളായ എ. സൈഫുദ്ദീന്‍ ഹാജി, പി. റോസ തുടങ്ങിയവരുമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News