ഇന്ത്യ മാതൃകയാക്കേണ്ടത് കേരളത്തിന്‍റെ വികസനം, ഗുജറാത്തിന്‍റേതല്ല: പരകാല പ്രഭാകര്‍

ഇന്ത്യ വികസനത്തില്‍ മാതൃകയാക്കേണ്ടത് കേരളത്തെയാണെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക വിമര്‍ശകനും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ ജീവിത പങ്കാളികൂടിയായ പരകാല പ്രഭാകര്‍. ഇന്ത്യയുടെ വികസനത്തിന് ഗുജറാത്ത് മാതൃകയാണ് വേണ്ടതെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകളിലാണ് പറക്കാല പ്രഭാകറിന്‍റെ പ്രതികരണം.

ആരോഗ്യം വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കേരളം കൈവരിച്ച പുരോഗതി ആര്‍ക്കും നിഷേധിക്കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മതസൗഹാര്‍ദ്ദത്തിലും സമാധാനത്തിലും കേരളത്തിന്‍റെ റോക്കോര്‍ഡ് ഗംഭീരമാണ്. വികസനത്തിന്‍റെ മാതൃക കേരളമാണോ ഗുജറാത്താണോ എന്ന് ചോദിച്ചാല്‍ കേരളമാണെന്ന് പറയാന്‍ തനിക്ക് ഒരു മടിയുമില്ലെന്നും പ്രഭാകര്‍ വ്യക്തമാക്കി.

ALSO READ: ‘ഹരം’ കൊള്ളിക്കാൻ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും, ചിത്രത്തിൽ എം ജി ശ്രീകുമാറിന്റെ പങ്കെന്ത്?

മതസൗഹാര്‍ദ്ദവും സമാധാനവും ഇല്ലാത്ത ഒരിടത്തും വികസനം സുസ്ഥിരമാകില്ല. സമൂഹത്തെ വിഭജിച്ചല്ല, ഒന്നിച്ചു നിര്‍ത്തിയാണ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യങ്ങള്‍ ചോദിക്കാനാറിയാവുന്ന ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ ക‍ഴിയുമ്പോ‍ഴാണ് ജനാധിപത്യം സുന്ദരവും സുരഭിലവും ആകുന്നതെന്നും പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: ആത്മഹത്യ ചെയ്‌തത്‌ സിൽക്കോ അതോ വിജയലക്ഷ്മിയോ? വെള്ളിത്തിരയിലെ സൗന്ദര്യ റാണിയുടെ കഥ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News