ഊര്‍ജ സംരക്ഷണത്തില്‍ കേരളത്തിന് ദേശീയ പുരസ്കാരം: ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി

pinarayi-vijayan

ഊര്‍ജ സംരക്ഷണത്തിലെ കേരള മാതൃകയ്ക്ക് ദേശീയതലത്തില്‍ അംഗീകാരം ലഭ്യമായിരിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 2024 ലെ നാഷണല്‍ എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡിലെ സംസ്ഥാന ഊര്‍ജ കാര്യക്ഷമത പെര്‍ഫോമന്‍സ് അവാര്‍ഡില്‍ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. ഊര്‍ജ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം കുറിച്ചു.

Read Also: വിഴിഞ്ഞം തുറുമുഖം; വിചിത്ര മാനദണ്ഡം പിൻവലിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്തിയുടെ കത്ത്

കാര്‍ഷിക രംഗം, വൈദ്യുത വിതരണരംഗം, ഗതാഗതം, വ്യവസായികരംഗം, വന്‍കിട കെട്ടിടങ്ങള്‍, ഗാര്‍ഹിക മേഖല എന്നീ വിഭാഗങ്ങളില്‍ ഊര്‍ജ കാര്യക്ഷമത ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഈ മേഖലയിലെ ഊര്‍ജ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ ധന സഹായത്തോടെ നടത്തിവരുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് കേരളത്തിന് പുരസ്‌കാരം ലഭിച്ചത്. ഈ മേഖലയില്‍ കൂടുതല്‍ മികവോടെ മുന്നോട്ടുപോകാന്‍ ഈ അംഗീകാരം പ്രചോദനം പകരുമെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് വായിക്കാം:

Key words: kerala model, pinarayi vijayan, national energy conservation awards to kerala

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News