കേരളത്തിൻറെ വികസന മാതൃക ഉത്തർപ്രദേശിലും നടപ്പാക്കണം; ബൻവാസി സേവ സമിതി

കേരളത്തിൻറെ വികസന മാതൃക ഉത്തർപ്രദേശിലും നടപ്പാക്കണമെന്ന് വാരാണസിയിൽ നിന്ന് കേരളം സന്ദർശിക്കാൻ എത്തിയ ബൻവാസി സേവ ആശ്രമത്തിലെ പ്രവർത്തകർ. ഉത്തർപ്രദേശിലെ സോൻ ഭദ്ര ജില്ലയിലെ പഞ്ചായത്ത്‌ പ്രസിഡൻ്റുമാർ , തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ,സന്നദ്ധ സേവകർ അടക്കം 70 പേരാണ് കേരള മോഡൽ വികസനം പഠിക്കാൻ പത്തനംതിട്ടയിലെ ഇരവിപേരൂർ പഞ്ചായത്തിൽ എത്തിയത്.

കേരളം ലോകത്തിനു മുൻപിൽ വച്ച പ്രാദേശിക വികസന മാതൃകയായ ജനകീയസൂത്രണവും അത് സാധ്യമാക്കിയ അധികാര വികേന്ദ്രീകരണവും നേരിട്ട് കണ്ട് പഠിക്കുവാൻ ആണ് ബൻവാസി സേവ ആശ്രമത്തിന്റെ നേതൃത്വത്തിൽ എഴുപത് അംഗ സംഘം കേരളത്തിൽ എത്തിയത്. അതിനായി തെരഞ്ഞെടുത്തത് ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ളൂ ഇരവിപേരൂർ പഞ്ചായത്തിനെ ആണ്.

ഉത്തർപ്രദേശിൽ 500 രൂപ ചികത്സയ്ക്കായി ഡോക്ടർക്ക് നൽകേണ്ടി വരുമ്പോൾ കേരളത്തിൽ തുച്ഛമായ തുകയ്ക്ക് സൗജന്യ ചികിത്സ ലഭിക്കുന്നത് മികച്ച കാര്യമാണെന്നും ഇവർ പറയുന്നു .കേരളത്തിലെ കുടുംബശ്രീ പോലുള്ള സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലും വലിയ മതിപ്പാണ് സംഘാഗംങ്ങൾ പങ്കുവെച്ചത്. മാലിന്യ സംസ്കരണ സംവിധാനങ്ങൾ മാതൃകാപരമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ബൻവാസി സേവാശ്രമം സംഘടിപ്പിക്കുന്ന ശില്പശാലയിൽ പങ്കെടുത്തു കൂടുതൽ പേരെ പ്രാദേശിക വികസനം പഠിപ്പിക്കണമെന്ന് മുൻ പഞ്ചായത്ത്‌ പ്രസിഡന്റും ഇപ്പോൾ സി ഡബ്ല്യൂ സി ചെയർമാനും ആയ അഡ്വ. രാജീവിനെ ക്ഷണിച്ചിട്ടാണ് സംഘം മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News