കേരളത്തില്‍ ജൂണില്‍ മ‍ഴ വേണ്ടവിധം എത്തിയില്ല, കാരണമെന്ത്? ചോദ്യമുയരുന്നു

കേരളത്തില്‍ സാധാരണ മ‍ഴ ലഭിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളില്‍ ഒന്നാണ് ജൂണ്‍. സ്കൂള്‍ തുറക്കലും മ‍ഴയുമാണ് മലയാളികളുടെ മനസില്‍ ജൂണ്‍ എന്ന് കേ‍ള്‍ക്കുമ്പോള്‍ ഓടിയെത്തുന്നത്. എന്നാല്‍ ഇത്തവണ അതായിരുന്നില്ല സ്ഥിതി. കഴിഞ്ഞ 123 വർഷത്തില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും മോശപ്പെട്ട മ‍ഴമാസങ്ങളില്‍ ക‍ഴിഞ്ഞുപോയ ജൂണും ഇടംപിടിച്ചിരിക്കുകയാണ്.

ദീർഘകാല ശരാശരി അനുസരിച്ച് 648.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ട മാസമാണ് ജൂൺ. കേരളത്തിൽ ഒരു വർഷം ലഭിക്കുന്ന ആകെ മഴയുടെ 23% മഴയും ലഭിക്കുന്ന മാസമാണ് സാധാരണ നിലയിൽ ജൂൺ മാസം. എന്നാൽ 2023 ജൂൺ മാസത്തിൽ നമുക്ക് ആകെ ലഭിച്ചത് 260.3 മില്ലിമീറ്റർ മഴ മാത്രമാണ്. ലഭിക്കേണ്ട മ‍ഴയില്‍ 60 ശതാമാനം ഇടിവ്.  വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ 70 ശതമാനത്തിലധികം മഴക്കുറവാണ് രേഖപ്പെടുത്തപ്പെട്ടത്.

ALSO READ:അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മ‍ഴകുറയാനുള്ള കാരണം എന്താണെന്ന്  ചോദ്യം ഉയരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന കാരണമെന്ന് അഭിപ്രായവും പല കോണുകളിലും ശക്തമാണ്. സാധാരണയെക്കാള്‍ മ‍ഴ ജൂലൈ മാസത്തില്‍ ലഭിക്കുമെന്നാണ് ക‍ഴിഞ്ഞ ദിവസത്തെ കാലാവസ്ഥ പ്രവചനത്തില്‍ പറയുന്നത്. ആവശ്യത്തിനുള്ള മ‍ഴ ജൂലൈയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.  ഇനിയും മഴ കുറഞ്ഞാൽ വരും വേനലിൽ കനത്ത വരൾച്ചയെ അഭിമുഖീകരിക്കേണ്ടി വരും.

ജൂണ്‍ മാസത്തിലെ മ‍ഴയും ജൂലൈയില്‍ പെയ്താല്‍ അത് മറ്റ് പ്രശന്ങ്ങളലേക്ക് വ‍ഴിവയ്ക്കുമോ എന്ന ഒരു ആശങ്കയും ചിലരെങ്കിലും പങ്കുവയ്ക്കുന്നുണ്ട്.  എന്തായാലും കേര‍ളത്തിലെ മ‍ഴ ഒരു ചിന്താവിഷയമായി മാറിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News