മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന ആവശ്യം; വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന ആവശ്യത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. അതേസമയം തമിഴ്‌നാടിന് ജലലഭ്യത ഉറപ്പാക്കി പുതിയ അണക്കെട്ട് വേണമെന്നതാണ് കേരളത്തിന്റെ ആവശ്യം. അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ചുള്ള കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെടണം. എന്നാല്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ ആവശ്യങ്ങളോട് കേരളത്തിന് എതിര്‍പ്പില്ലെന്നും മന്ത്രി പറഞ്ഞു.

ALSO READ:  ‘കെ ജെ ജോയിയുടെ നിര്യാണം സംഗീത ലോകത്തിന് വലിയ നഷ്ടം’: അനുശോചിച്ച് മുഖ്യമന്ത്രി

പുതിയ ഡാം ഉണ്ടാകുന്നത് വരെ ആവശ്യമെങ്കില്‍ ബലപ്പെടുത്താല്‍ അടക്കം തുടരും. മുല്ലപെരിയാര്‍ ഡാം സുരക്ഷ സംബന്ധിച്ച് തമിഴ്‌നാട് പഠനം നടത്തുമെന്ന് കഴിഞ്ഞ വര്‍ഷം മേല്‍നോട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വതന്ത്ര പഠനത്തിന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കെ, ഇതിനുള്ള നടപടികള്‍ തമിഴ്നാട് സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News