കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നു: മുഖ്യമന്ത്രി

കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

READ ALSO:‘കേരളത്തിന്റെ വികസനത്തിനായി ഒന്നിച്ചു നില്‍ക്കണം’; ക്രിയാത്മക ചര്‍ച്ചയുടെ വേദിയായി ചിറ്റൂരിലെ പ്രഭാതയോഗം

സാമൂഹ്യനീതി വകുപ്പ്, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവ വഴി ഒട്ടനവധി ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. കൂടുതല്‍ ഭിന്നശേഷി സൗഹൃദമായ ഒരു സമൂഹസൃഷ്ടിക്കായി നമുക്കൊരുമിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

READ ALSO:ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി കോണ്‍ഗ്രസുകാര്‍ മാറുന്നു: മന്ത്രി മുഹമ്മദ് റിയാസ്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

അന്താരാഷ്ട്ര ഭിന്നശേഷി ദിനമാണ് ഇന്ന്. കേരളത്തെ ഒരു മാതൃകാ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് നമ്മള്‍ നടന്നടുക്കുകയാണ്. നവകേരള സദസ്സിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന പ്രഭാതയോഗങ്ങളില്‍ നിരവധി ഭിന്നശേഷിക്കാരായ പ്രതിഭകളുമായി സംവദിക്കാന്‍ കഴിയുന്നുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്കനുകൂലവും പ്രാപ്യവുമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് ഇത്തരം കൂടിക്കാഴ്ചകള്‍ ഗുണകരമാവും.

കാലുകള്‍കൊണ്ട് വണ്ടിയോടിക്കാന്‍ ശീലിച്ച ജിലുമോള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ കഴിഞ്ഞത് ഇന്നലെയാണ്. സംസ്ഥാന ഭിന്നശേഷി കമ്മീഷനാണ് നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റി ജിലുമോള്‍ക്ക് ലൈസന്‍സ് ലഭ്യമാക്കാന്‍ ഇടപെട്ടത്. ഇത്തരത്തില്‍ ലൈസന്‍സ് ലഭിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യ ഭിന്നശേഷിയുള്ള വ്യക്തിയാണ് ജിലു. വെല്ലുവിളികളെ മറികടക്കാനും സ്വയംപര്യാപ്തത കൈവരിക്കാനും ജിലുവിന്റെ ഈ നേട്ടം എല്ലാവര്‍ക്കും ആത്മവിശ്വാസം പകരുന്നതാണ്.

ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ സാമൂഹ്യ സുരക്ഷിതത്വമുറപ്പുവരുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സാമൂഹ്യനീതി വകുപ്പ്, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവ വഴി ഒട്ടനവധി ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. കൂടുതല്‍ ഭിന്നശേഷി സൗഹൃദമായ ഒരു സമൂഹസൃഷ്ടിക്കായി നമുക്കൊരുമിച്ച് മുന്നേറാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News