പതിനെട്ടാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന മുറുകെ പിടിച്ചും ദൈവനാമത്തിലും ദൃഢപ്രതിജ്ഞയെടുത്തുമായിരുന്നു എംപിമാരുടെ സത്യപ്രതിജ്ഞ. പാര്‍ലമെന്റിലേക്ക് കന്നിയംഗമായി എത്തിയ എല്‍ഡിഎഫ് എംപി കെ രാധാകൃഷ്ണനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പതിനെട്ടാം ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ തന്നെ കേരള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടനയുടെ പതിപ്പുകള്‍ കൈകളില്‍ പിടിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ സത്യപ്രതിജ്ഞ. കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എന്‍ കെ പ്രേമചന്ദ്രന്‍, പാര്‍ലമെന്റിലേക്ക് ആദ്യമായെത്തിയ ഷാഫി പറമ്പിലും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ഹിന്ദിയിലായിരുന്നു എറണാകുളം എംപി ഹൈബി ഈഡന്റെ സത്യപ്രതിജ്ഞ.
Also read:വർഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നത് കൊണ്ടാണ് മുസ്ലിം ലീഗിനെ വിമർശിക്കുന്നത്: എ വിജയരാഘവൻ
ബാക്കിയുളള 12 എംപിമാരും മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രിയായ ബിജെപി അംഗം സുരേഷ് ഗോപി കൃഷ്ണാ, ഗുരുവായൂരപ്പാ, എന്ന പ്രാര്‍ത്ഥനയോടെയായിരുന്നു സത്യപ്രതിജ്ഞാ ചേംബറിലെത്തിയത്. കേരളത്തില്‍ നിന്ന് 17 എംപിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ശശി തരൂര്‍ എംപി വിദേശ യാത്രയിലായതിനാല്‍ അടുത്തയാഴ്ചയാകും സത്യപ്രതിജ്ഞ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here