എഐ ക്യാമറയുടെ ഉടമസ്ഥാവകാശം മോട്ടോർ വാഹന വകുപ്പിന്, അപകട മരണങ്ങള്‍ കുറഞ്ഞു: മന്ത്രി ആന്‍റണി രാജു

എഐ ക്യാമറയുടെ ഉടമസ്ഥാവകാശം മോട്ടോർ വാഹന വകുപ്പിനാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു നിയമസഭയില്‍ പറഞ്ഞു. പദ്ധതിയില്‍ വര്‍ഷത്തില്‍ പണമടയ്ക്കുന്ന ആനുവിറ്റി മാതൃകയാണ് പിന്തുടരുന്നത്. സ്വകാര്യ വ്യക്തികള്‍ക്കല്ല കെല്‍ട്രേണിനാണ് പദ്ധതി നടത്തിപ്പ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

ടെൻണ്ടർ നടപടി ആരംഭിക്കുന്നതിന് മുൻപ് തന്നെ ആനുവിറ്റി മോഡൽ തീരുമാനിച്ചുവെന്നും കെൽട്രോൺ പദ്ധതിരേഖയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  പിടി 7 ; കാഴ്ച നഷ്ട്ടപ്പെട്ട കണ്ണിന്റെ ചികിത്സ ആരംഭിച്ചു

എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം അപകടങ്ങൾ, അപകട മരണം എന്നിവ കുറഞ്ഞു. എ ഐ ക്യാമറയിൽ എല്ലാ മാസവും അവലോകന യോഗം ചേരുന്നുണ്ട്.

എഐ ക്യാമറ വന്നതിന് ശേഷവും മുമ്പുമു‍ള്ള അപടകടങ്ങളുടെ എണ്ണം ചുവടെ.

2022 ജൂലൈ 3366 അപകടങ്ങൾ,  2023 ജൂലൈ 1281 അപകടങ്ങൾ കുറഞ്ഞു.

2022 ൽ 344 മരണം,  2023 ൽ 277 മരണം.

2022 ആഗസ്റ്റ് 277 മരണം,  2023 അഗസ്റ്റ് 113 മരണങ്ങൾ ആയി കുറഞ്ഞു.

ALSO READ: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: 5 സംസ്ഥാന തെരഞ്ഞെടുപ്പ് നീട്ടാനുള്ള കേന്ദ്രത്തിന്റെ തന്ത്രം: പ്രശാന്ത് ഭൂഷണ്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News