‘ഹിമാചലില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ സുരക്ഷിതര്‍; ഭക്ഷണം ഉള്‍പ്പെടെ ഉറപ്പ് വരുത്തുന്നുണ്ട്’: കെ വി തോമസ്

ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ സുരക്ഷിതരെന്ന് കേരള സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. മലയാളി അസോസിയേഷന്‍ വഴി രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഭക്ഷണം ഉള്‍പ്പെടെ ഉറപ്പ് വരുത്തുന്നുണ്ട്. പേടിക്കേണ്ട സാഹചര്യമില്ലെന്നും കെ വി തോമസ് ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read- ‘ഒരു തംപ്‌സ് അപ്’ വരുത്തിയ വിന; കര്‍ഷകന് നഷ്ടമായത് 60 ലക്ഷം രൂപ

ഹിമാചലില്‍ മഴക്കെടുതി തുടരുകയാണ്. മലയാളികളടക്കം നിരവധി വിനോദ സഞ്ചാരികള്‍ ഹിമാചലില്‍ കുടുങ്ങി കിടക്കുകയാണ്. ഇവര്‍ സുരക്ഷിതരാണെന്നും ഹോട്ടല്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കസോളില്‍ കുടുങ്ങിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 18 വിദ്യാര്‍ത്ഥികളെ ഇന്നലെ രാത്രി ഹോട്ടലിലേക്ക് മാറ്റി. കളമശേരി മെഡിക്കല്‍ കോളേജിലെ 17 വനിതാ ഡോക്ടര്‍മാര്‍ നിലവില്‍ മണാലിയിലെ ഹഡിംബ ഹോം സ്റ്റെയിലാണുള്ളത്. 10 പുരുഷന്മാര്‍ കോസ്‌കാറിലെ ഡോര്‍മെട്രിയിലുണ്ട്. 6 മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സംഘം മണ്ടിയില്‍ തുടരുന്നു. 400 വിനോദ സഞ്ചാരികള്‍ പലയിടങ്ങളില്‍ ആയി കുടുങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Also Read- ‘തമിഴിലെ ഒരു തെറിയും ഞാന്‍ സാക്ഷിയെ പഠിപ്പിച്ചിട്ടില്ല’; ആദ്യ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ ധോണി

കുളു മണാലി എന്നിവിടങ്ങളില്‍ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. 24 മണിക്കൂര്‍ നേരത്തേക്ക് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ യമുന നദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഹരിയാനയിലും ദില്ലിയിലും പ്രളയ മുന്നറിയിപ്പ് നല്‍കി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News