‘കേരളത്തിന്‌ എയിംസ് വേണം, ആരോഗ്യമേഖലയിൽ പ്രധാന നേട്ടങ്ങൾ ഉണ്ടായിട്ടും സംസ്ഥാനത്തെ പരിഗണിക്കുന്നില്ല’: ഡോ. ജോൺ ബ്രിട്ടാസ് എംപി

കേരളത്തിന്‌ എയിംസ് വേണമെന്ന ആവശ്യം രാജ്യസഭയിൽ ഉന്നയിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ പദ്ധതിയിൽ കേരളത്തിൽ ഒഴികെ മറ്റു സംസ്ഥാനങ്ങളിലായി 22 എയിംസുകൾ ഇന്നുവരെ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയിൽ നിർണായക നേട്ടങ്ങൾ ഉണ്ടായിട്ടും കേരളത്തിന്‌ മതിയായ പരിഗണന ലഭിക്കുന്നില്ലെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു.

ALSO READ: അർജുൻ മാത്രമല്ല, അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായവർ വേറെയുമുണ്ട്; തന്റെ മകൻ മടങ്ങി വരുന്നത് കാത്ത് നൊമ്പരം പേറി ഒരമ്മ

കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് സംസ്ഥാന സർക്കാർ ശുപാർശ നൽകിയതാണ്. നിരവധിത്തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായിട്ടില്ലെന്നും എം പി പറഞ്ഞു. കേന്ദ്രസർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിന് വേഗത്തിലുള്ള അംഗീകാരം നൽകണമെന്നും ​​ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.

ALSO READ: അങ്കോള അപകടം; സിഗ്നൽ ലഭിച്ച രണ്ടിടങ്ങളിലും ലോറി കണ്ടെത്താനായില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News