കേരളത്തിന് എയിംസ് വേണം; രാജ്യസഭയില്‍ ആവശ്യമുന്നയിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

johnbrittas

കേരളത്തിന് എയിംസ് എന്ന ആവശ്യം രാജ്യസഭയില്‍ ഉന്നയിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. 2017ല്‍ എയിംസിനായി കിനാലൂരില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതാണ് എന്നാൽ കേന്ദ്രം തുടര്‍ച്ചയായി കേരളത്തിന്റെ ആവശ്യം അവഗണിക്കുകയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയിൽ പറഞ്ഞു.

അടുത്ത ബജറ്റിലെങ്കിലും കേരളത്തിന് എയിംസ് അനുവദിക്കുമോ എന്ന കാര്യം വ്യക്തമാക്കണമെന്നും രാജ്യസഭയിൽ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ധനമന്ത്രിക്ക് കേരളത്തോടുള്ള നിലപാട് അറിയിക്കണമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

Also Read: സ്കാനിംഗ് മെഷിനുകൾ മാത്രം പോര വേണ്ടത് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ; കെ.ജി.എം.ഒ.എ

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സംശയം ദുരീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സംശയം ദുരീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. ജനങ്ങളുടെ വിശ്വാസവും തിരഞ്ഞെടുപ്പ്പ്രക്രിയകളുടെ പവിത്രതയും സംരക്ഷിക്കണമെന്നും ഗൗരവകരമായി വിഷയം പരിഗണിക്കണമെന്നും ബ്രിട്ടാസ് എം പി ആവശ്യപെട്ടു. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ പോളിംഗ് ശതമാനം ചൂണ്ടിക്കാട്ടിയാണ് കത്ത് വൈകിട്ട് 5 മണിക്ക് ശേഷം വലിയ തോതില്‍ പോളിംഗ് ശതമാനം കൂടിയത് സംശയാസ്പദമാണെന്നും കത്തിൽ പറയുന്നു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രശസ്ത സാമൂഹിക സാമ്പത്തിക ശാസ്ത്രജ്ഞനും ധനമന്ത്രി നിർമ്മല സീതാരാമന്റെ ജീവിതപങ്കാളിയുമായ പരകാല പ്രഭാകർ നടത്തിയ വെളിപ്പെടുത്തലുകൾ എന്തുകൊണ്ടും ശ്രദ്ധേയവും നടുക്കമുളവാക്കുന്നതുമാണ് എന്നും ബ്രിട്ടാസ് എം പി സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News