കെ റെയിൽ കേരളത്തിന് ആവശ്യം; മറിച്ച് നിലപാട് പറഞ്ഞിട്ടില്ല : ഇ ശ്രീധരൻ

കെ റെയിൽ കേരളത്തിന് ചേർന്നതല്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. കെ റെയിൽ കൊണ്ട് പ്രയോജനമുണ്ട്. കേരള സര്‍ക്കാരിന്റെ ദില്ലിയിലെ ‘ പ്രത്യേക പ്രതിനിധി പ്രൊഫ കെ വി തോമസുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also Read: തൃശ്ശൂരിൽ വീണ്ടും ഭൂചലനത്തിന് സമാനമായ പ്രതിഭാസം ; പരിഭ്രാന്തരായി പ്രദേശവാസികൾ

മാറ്റങ്ങൾ വരുത്തിയാൽ കെ റെയിൽ കേരളത്തിന് അനുയോജ്യമാക്കാം എന്നാണ് ഇപ്പോൾ ശ്രീധരൻ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ഇന്നു നടന്ന കെ.വി. തോമസ് – ഇ. ശ്രീധരൻ ചർച്ച. കെ-റെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളും കേരളത്തിലെ റെയിൽവേ സംവിധാനങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളുമായിരുന്നു കൂടിക്കാഴ്ചയിൽ ചർച്ചയായത്.നിലവിലത്തെ രീതിയിൽ കെ റെയിൽ കേരളത്തിന് അനുയോജ്യമല്ല എന്നായിരുന്നു നേരത്തെ ശ്രീധരൻ്റെ അഭിപ്രായം.

‘ഹൈ സ്പീഡ് റെയിൽവേ സംവിധാനവും സെമി സ്പീഡ് റെയിൽവേ സംവിധാനവുമാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട രൂപരേഖ അദ്ദേഹം തരും. അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. തുടർന്ന് മറ്റുകാര്യങ്ങൾ മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരം മുന്നോട്ടുപോകും. പൂർണമായും റെയിൽവേയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ചചെയ്തത്’. രൂപരേഖ കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ശ്രീധരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News