തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗി സൗഹൃദ കേന്ദ്രം നിര്‍മിച്ച് കേരള എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം നോര്‍ത്ത് യൂണിറ്റ്. ഒമ്പതാം വാര്‍ഡിലെ രോഗികളുടെ ആവശ്യത്തിനായാണ് സൗഹൃദ കേന്ദ്രവും ഒപ്പം ആശുപത്രി ഉപകരങ്ങളുടെ വിതരണവും നടത്തുന്നത്. ഇതിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നു മണിക്ക് ആരോഗ്യ ശിശുവികസന കുടുംബക്ഷേമ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കുമെന്ന് യൂണിയന്‍ ജില്ലാ സെക്രട്ടറി കെഎ ബിജുരാജ് അറിയിച്ചു. വികെ പ്രശാന്ത് എംഎല്‍എ, കേരള എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി എംഎ അജിത് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ആശുപത്രി ആവശ്യങ്ങള്‍ക്കായി കട്ടില്‍, രോഗികള്‍ക്ക് വസ്ത്രങ്ങള്‍ എന്നിവ വിതരണം ചെയ്യും.
ALSO READ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഒടുവില്‍ വിവേക് രാമസ്വാമി പിന്‍മാറി, ഇനി പിന്തുണ ഈ നേതാവിന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here