കേരളത്തിന്‍റെ അന്നം മുടക്കാന്‍ കേന്ദ്രം ; എഫ്സിഐയിൽ നിന്ന് നേരിട്ട് അരി വാങ്ങാന്‍ കേരളത്തെ അനുവദിക്കില്ല

സംസ്ഥാനത്തിന് അധിക അരി നൽകേണ്ട സാഹചര്യമില്ലെന്നും എഫ്‌സിഐ ഗോഡൗണിൽനിന്ന്‌ നേരിട്ട്‌ ടെൻഡറിൽ പങ്കെടുത്ത്‌ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കേരളത്തെ അനുവദിക്കില്ലെന്നും കേന്ദ്രം. കേന്ദ്ര ഭക്ഷ്യ-മന്ത്രി പിയൂഷ് ​ഗോയൽ മന്ത്രി ജി ആർ അനിലിന് അയച്ച കത്തിലാണ് ഇക്കാര്യം ആവർത്തിച്ചത്‌.

Also read:ബിജെപിയെയും സംഘപരിവാർ ശക്തികളെയും പരാജയപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പിലെ ലക്ഷ്യം: എം വി ഗോവിന്ദൻ മാസ്റ്റർ

പൊതുവിപണി വിൽപ്പന പദ്ധതി (ഒഎംഎസ്എസ്) വഴി സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന അരി വാങ്ങുന്നതിൽനിന്ന്‌ സപ്ലൈകോയയെയും കൺസ്യൂമർഫെഡിനെയും കേന്ദ്രം വിലക്കിയിരുന്നു. കേരളത്തിൽ അരിക്ഷാമമുള്ളതിനാൽ ഈ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്‌ കേന്ദ്രത്തിന് അയച്ച കത്തിനാണ് കേന്ദ്രത്തിന്റെ മറുപടി.

Also read:പൗരത്വ ഭേദഗതി നിയമം; വിവിധ സംഘടനകളുടെ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും

അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഒഎംഎസ്എസ് അനുവദിക്കൂവെന്നും കേരളത്തിന് ആവശ്യമായ അരി നൽകുന്നുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ വാദം. തെരഞ്ഞെടുപ്പുകാലത്ത് അരി വിലക്കി സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്ര ലക്ഷ്യം. സർക്കാർ ഏജൻസി എന്ന നിലയിൽ സപ്ലൈകോ നവംബർവരെ ടെൻഡറിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ 94 ലക്ഷം റേഷൻ കാർഡുകളിൽ 52.76 ലക്ഷം മുൻഗണനാ കാർഡാണ്‌.

ഉത്സവ സീസണിൽ കൂടുതൽ അരി നൽകുന്നതിനും ഇത് തടസ്സമാണ്‌. 16.25 ലക്ഷം ടൺ ഭക്ഷ്യധാന്യം കേരളത്തിന്‌ കിട്ടിക്കൊണ്ടിരുന്നത്‌. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയശേഷം 14.25 ലക്ഷം ടൺ ആയി കുറഞ്ഞു. ഈ സാഹചര്യത്തിലാണ്‌ എഫ്‌സിഐയിൽനിന്ന്‌ ഒഎംഎസ്‌എസ്‌ വഴി ലേലത്തിൽ പങ്കെടുത്ത്‌ 29 രൂപ നിരക്കിൽ അരി വാങ്ങി 23ഉം 24 ഉം രൂപയ്‌ക്ക്‌ സംസ്ഥാനം വിതരണം ചെയ്‌തിരുന്നത്‌. തെരഞ്ഞെടുപ്പ് കാലത്ത് അരി മുടക്കി രാഷ്ട്രീയ കളി കൂടിയാണ് കേന്ദ്രം കളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News