സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രാജ്യത്തെ ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം ‘സി സ്പേസ്’ തയ്യാറായതായി മന്ത്രി സജി ചെറിയാൻ. സാംസ്‌കാരിക വകുപ്പിന് കീഴില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് സി സ്പേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്ലാറ്റ്ഫോമിന്റെ പ്രിവ്യൂ തിരുവനന്തപുരം നിള തിയേറ്ററില്‍ നടന്നു. ലളിതവും എന്നാല്‍ സമഗ്രവുമായ ഒരു ഒ.ടി.ടി യൂസര്‍ എക്സ്പീരിയന്‍സ് ആയിരിക്കും സി സ്പേസിന്റേത്. സിനിമാപ്രേമികള്‍ക്കായി എത്രയും വേഗം തന്നെ സി സ്പേസ് ലോഞ്ച് ചെയ്യുവാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ് എന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
ALSO READ: ഗൂഗിളിനി കൂടുതൽ സുരക്ഷിതമാകും; സെക്യൂരിറ്റി ഫീച്ചറുകളിൽ പുതിയ മാറ്റവുമായി ഗൂഗിൾ ക്രോം
സംസ്ഥാന സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ ‘സി സ്‌പേസി’ൽ തുക കുറച്ചു. ഒരു സിനിമയ്‌ക്ക് 100 രൂപ എന്നത് 75 രൂപയാക്കി. നാല് യൂസർ ഐഡികളും അനുവദിക്കുന്ന സാഹചര്യത്തിൽ 75 രൂപയ്‌ക്ക് നാലുപേർക്ക് സിനിമ കാണാം. മൊബൈൽ, ലാപ്‌ടോപ്/ഡെസ്‌ക്ക്‌ടോപ് തുടങ്ങി തെരഞ്ഞെടുക്കാം. ആദ്യഘട്ടത്തിൽ 100 മണിക്കൂർ കണ്ടന്റ് തയ്യാറാക്കിയതായും ഉടൻ പ്രവർത്തനം ആരംഭിക്കുംമെന്നും ചലച്ചിത്ര വികസന കോർപറേഷൻ എംഡി കെ വി അബ്‌ദുൾ മാലിക് പറഞ്ഞു.
നിള തിയറ്ററിൽ ബുധനാഴ്‌ച ഒടിടിയുടെ പ്രിവ്യൂ നടന്നു. സിനിമകൾ ഒടിടിയിലേക്ക് എത്തുന്നത് തിയറ്റർ റിലീസിനു ശേഷമായിരിക്കും. ഈ സംവിധാനം സംസ്ഥാനത്തെ തിയറ്റർ വ്യവസായത്തെ യാതൊരു രീതിയിലും ബാധിക്കില്ല എന്നും പ്രേക്ഷകന്റെ ഇഷ്‌ടപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് മാത്രം തുക നൽകുന്ന “പേ പ്രിവ്യൂ’ സൗകര്യമായതിനാൽ ഇതിലേക്ക് സിനിമ നൽകുന്ന ഓരോ നിർമാതാവിനും പിന്നീടുള്ള വർഷങ്ങളിൽ ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുംമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹ്രസ്വ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയും കാണാം. കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തർദ്ദേശീയ പുരസ്‌കാരം നേടിയതുമായ ചിത്രങ്ങൾക്ക് ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിന് മുൻഗണന നൽകും. സംസ്ഥാന സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ ‘സി സ്‌പേസി’നെ കുറിച്ച് മന്ത്രി സജി ചെറിയാൻ അവലോകനം ചെയ്‌തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here