കൊവിഡ് പ്രതിരോധം; നീതി ആയോഗിൻ്റെ ആരോഗ്യ സൂചികയിൽ കേരളം നമ്പർ 1; കേന്ദ്രം റിപ്പോർട്ട് പൂഴ്ത്തി 

2020-21ലെ കൊവിഡ് കാലത്ത് മികച്ച പ്രതിരോധം നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്ത്. നീതി ആയോഗിന്റെ വാർഷിക ‘ആരോഗ്യ സൂചിക’യിൽ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സംസ്ഥാനങ്ങളിൽ.

Also Read: ശ്രീഹരിയെ ഇനി സഹപാഠികള്‍ കളിയാക്കില്ല; ‘കരുതലും കൈത്താങ്ങു’മായി മന്ത്രി വാസവന്‍ ഇന്ന് വീട്ടിലെത്തും; കൈരളി ന്യൂസ് ഇംപാക്ട്

അതേ സമയം ‘ നീതി ആയോഗ് ഇതുവരെ ഈ റിപ്പോർട്ട് പുറത്ത് വിട്ടിട്ടില്ല. റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്  ചെയ്യുന്നു. എന്നാൽ റിപ്പോർട്ട് യഥാസമയം പുറത്ത് വിടുമെന്ന് നീതി ആയോഗ് അധികൃതർ അറിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. 2022 ഡിസംബറിൽ പുറത്ത് വിടേണ്ട റിപ്പോർട്ട് ഇത് വരെ എന്തുകൊണ്ടാണ് പുറത്ത് വിടാത്തത് എന്നതിന് കൃത്യമായ വിശദീകരണം കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ല എന്നാണ് സൂചനകൾ.19 വലിയ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതെത്തിയപ്പോൾ ബീഹാർ ആണ് ഏറ്റവും പിന്നിൽ. ഉത്തർപ്രദേശ് പതിനെട്ടാം സ്ഥാനത്തും  മധ്യ പ്രദേശ് പതിനേഴാം സ്ഥാനത്തുമാണ് സൂചികയിൽ എന്നാണ് റിപ്പോർട്ടുകൾ.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ലോക ബാങ്കിൻ്റെയും സഹകരണത്തോടെയാണ് നീതി ആയോഗ് സൂചിക തയ്യാറാക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ദില്ലി ഏറ്റവും ഒടുവിലാണെന്നും സൂചിക വ്യക്തമാക്കുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News