സി.എ.എ നടപ്പാക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ ഒരേയൊരു സംസ്ഥാനം കേരളമാണ്: മുഖ്യമന്ത്രി

സി.എ.എ നടപ്പാക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി. മലപ്പുറം തിരൂരിൽ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൗരത്വം മതാടിസ്ഥാനത്തിലാണെന്ന് പറയുന്ന നിയമത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് കേരളത്തിന് മാത്രമേ പറയാൻ സാധിച്ചുള്ളൂ, ഇടതുപക്ഷ നേതൃത്വത്തിലുള്ള ഒരു സർക്കാർ ഇവിടെയുള്ളത് കൊണ്ട് മാത്രമാണ് ഇതിന് സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: നവകേരള സദസ്സിന് ബോംബ് ഭീഷണി

ഒരാൾ എന്ത് ഭക്ഷണം കഴിക്കണം, ഏതു വസ്ത്രം ധരിക്കണം, എങ്ങനെ ജീവിക്കണം, ഏത് ആരാധനാ സംവിധാനം സ്വീകരിക്കണം എന്നൊക്കെയുള്ളതു പൂർണ്ണമായും വ്യക്തികളുടെ അവകാശത്തിൽപെട്ടതാണ്. അതിൽ ഒരു തരത്തിലുള്ള കൈകടത്തലും പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് വിവിധപ്രശ്നങ്ങൾ ഉയർന്നു വന്നപ്പോഴും വ്യക്തതയാർന്ന നിലപാട് സ്വീകരിക്കാൻ കേരളത്തിനായി. അതെല്ലാം മതനിരപേക്ഷതയുടെ സംരക്ഷണത്തിന് വേണ്ടിയാണ്.

ALSO READ: നവകേരള സദസിൽ പങ്കെടുത്ത ഡിസിസി അംഗത്തിന് സസ്പെൻഷൻ

വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം കേരളത്തിലെ ജനങ്ങൾക്കുണ്ടായത് കൊണ്ടാണ് മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ ജനങ്ങൾക്കായതെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ നിലപാടുമായി ഒത്തുപോവുന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ആ നിലപാടിനെ ജനം തള്ളിക്കളഞ്ഞതിന്റെ ഭാഗമായാണ് നവകേരള സദസിൽ വമ്പിച്ച ജനപങ്കാളിത്തം കാണാനായതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News