ഇന്ത്യയില്‍ വര്‍ഗീയ കലാപം നടക്കാത്ത ഏക സംസ്ഥാനം കേരളമാണ്: മന്ത്രി സജി ചെറിയാന്‍

ഇന്ത്യയില്‍ വര്‍ഗീയ കലാപം നടക്കാത്ത ഏക സംസ്ഥാനം കേരളമാണെന്ന് മന്ത്രി സജി ചെറിയാന്‍. ജാതി സംഘര്‍ഷത്തില്‍ ഒരാള്‍ പോലും മരിക്കാത്ത സ്ഥലം പിണറായി വിജയന്‍ ഭരിക്കുന്ന കേരളമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

Also Read:   രാഷ്ട്രീയ ഭേദമില്ലാതെ പ്രവാസി സംഘടനകള്‍ കേരളത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നത് മാതൃകാപരം: മുഖ്യമന്ത്രി

മധ്യപ്രദേശില്‍ നിന്ന് തന്റെ സഹോദരങ്ങള്‍ വന്നപ്പോള്‍ അവരോട് ചോദിച്ചു. ക്രിസ്മസിന് ഒരു നക്ഷത്രം ഇടാന്‍ പോലും പറ്റിയില്ല എന്നു പറഞ്ഞു. ശബരിമലയില്‍ എന്തു മനോഹരമായി കാര്യങ്ങള്‍  നടന്നു. ചിലര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രാവിലെ മാധ്യമങ്ങള്‍ നോക്കാന്‍ ഭയമാണ്. നുണകള്‍ പ്രചരിപ്പിക്കുന്നു. ജീര്‍ണതകള്‍ തിരികെ കൊണ്ടു വരാന്‍ ശ്രമം നടക്കുന്നു. പഴയതു പോലെ ജാതി വ്യവസ്ഥ തിരിച്ചു കൊണ്ടുവരാനാണ് ശ്രമമെന്നും സജി ചെറിയാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News