കവിയൂർ പൊന്നമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. മലയാള സിനിമയിലെ പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒരു നോക്കുകാണാൻ ആയിരങ്ങളാണ് കളമശ്ശേരി ടൗൺഹാളിലെത്തിയത്. വൈകീട്ട് 4 ന് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്ക്കാരം. വെള്ളിയാഴ്ച വൈകീട്ട് അന്തരിച്ച കവിയൂർ പൊന്നമ്മയുടെ മൃതദേഹം ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കളമശ്ശേരി ടൗൺഹാളിലേക്ക് കൊണ്ടുപോയത്. രാവിലെ 9 മണിയോടെ മൃതദേഹം ടൗൺ ഹാളിൽ എത്തിച്ചു. മമ്മൂട്ടി , മോഹൻലാൽ, സിദ്ദിഖ്, ജയസൂര്യ തുടങ്ങിയ ചലച്ചിത്ര താരങ്ങളും
ALSO READ: വിട വാങ്ങിയത് ഉയർന്ന വർഗബോധവും കണിശമായ നിലപാടുകളും കാത്തുസൂക്ഷിച്ച നേതാവ്…
മന്ത്രിമാരായ പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഹൈബി ഈഡൻ എംപി തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. കവിയൂർ പൊന്നമ്മ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകളുടെ സംവിധായകരായ ജോഷി, ബാലചന്ദ്ര മേനോൻ, സത്യൻ അന്തിക്കാട്, കമൽ, ബി. ഉണ്ണിക്കൃഷ്ണൻ, രഞ്ജി പണിക്കർ തുടങ്ങിയവരും ടൗൺ ഹാളിൽ എത്തിയിരുന്നു. അഭ്രപാളിയിലെ തങ്ങളുടെ പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ ചലച്ചിത്ര പ്രമികളായ നൂറുകണക്കിനു പേരും ടൗൺഹാളിലേയ്ക്ക് ഒഴുകിയെത്തി. മൂന്നു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനു ശേഷം മൃതദേഹം ആലുവ കരുമാലൂരിലെ വീട്ടിലേയ്ക്ക് കൊണ്ടു പോയി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here