ചേലക്കര ഉപതെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ വിലയിരുത്തി

ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി. തൃശൂര്‍ കളക്ട്രേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതു നിരീക്ഷകന്‍ മുജീബുര്‍ റഹ്മാന്‍ ഖാന്‍, ചിലവ് നിരീക്ഷകന്‍ അനുരാഗ് എസ്. ധരിയ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഉപതിരഞ്ഞെടുപ്പിനായി ചേലക്കര മണ്ഡലത്തില്‍ ഒരുക്കിയ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തയ്യാറാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

ALSO READ: സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ഡെപ്യൂട്ടികളക്ടര്‍ (ജനറല്‍) ടി. മുരളി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യന്‍, ചേലക്കര നിയമസഭാ മണ്ഡലം വരണാധികാരിയായ സര്‍വ്വെയും ഭൂരേഖയും വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എംഎ ആശ, വിവിധ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News