അന്തരിച്ച സംഗീതജ്ഞന്‍ കെ ജി ജയന് അന്ത്യാജ്ഞലി അർപ്പിച്ച് പ്രമുഖർ

അന്തരിച്ച സംഗീതജ്ഞന്‍ കെ ജി ജയന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. മന്ത്രി പി രാജീവ് ഉൾപ്പടെ നിരവധിപേർ തൃപ്പൂണിത്തുറയിലെ വസതിയിലെത്തി കെ ജി ജയന് ആദരാഞ്ജലി അർപ്പിച്ചു. ലായം കൂത്തമ്പലത്തിലെ പൊതുദർശനത്തിന് ശേഷം വൈകീട്ട് തൃപ്പൂണിത്തുറ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്ക്കരിക്കും. കാക്കനാട്ടെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴരയോടെയാണ് തൃപ്പൂണിത്തുറയിലെ വസതിയിലെത്തിച്ചത്. വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദ്ദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.

Also Read: നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

മന്ത്രി പി.രാജീവ്, കെ ബാബു എം എൽ എ ഉൾപ്പടെ പ്രമുഖരും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ഉച്ചകഴിഞ്ഞ് 3 മുതല്‍ 5വരെ ലായം കൂത്തമ്പലത്തിൽ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. പിന്നീട് 5.30 ഓടെ തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്ക്കരിക്കും. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു കെ ജി ജയന്‍റെ അന്ത്യം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം.

Also Read: ശൈലജ ടീച്ചറെ അധിക്ഷേപിച്ച സംഭവം: യൂത്ത് കോൺഗ്രസ്-ലീഗ് പ്രവർത്തകർക്കെതിരെ കേസ്; ന്യായീകരിച്ച് യുഡിഎഫ് വനിതാ നേതാക്കൾ

ചെറുപ്രായത്തിൽ തന്നെ കർണ്ണാടക സംഗീത രംഗത്ത് ശോഭിച്ച ജയവിജയൻമാരുടെ കൂട്ടുകെട്ടിൽ ആയിരക്കണക്കിന് ഗാനങ്ങളാണ് പിറവിയെടുത്തത്. ഇരട്ട സഹോദരൻ വിജയനൊപ്പം ചേർന്ന് 30 ഓളം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ച കെ ജി ജയൻ ആയിരത്തിലധികം ഭക്തിഗാനങ്ങൾക്ക് ഈണം നൽകിയിരുന്നു. 2019 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച കെ ജി ജയന് കേരള സംഗീത നാടക അക്കാദമി അവാർഡ് ഹരിവരാസനം അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News