കേരളത്തിലെ അതിജീവനത്തിന്റെ ഉത്തരം ജനങ്ങളുടെ ഐക്യം; മുഖ്യമന്ത്രി

കേരളത്തിലെ അതിജീവനത്തിന്റെ ഉത്തരം ജനങ്ങളുടെ ഐക്യമാണെന്നു മുഖ്യമന്ത്രി. എൽഡിഎഫ് ഗവണ്മെന്റ് ജനങ്ങൾക്ക് നൽകിയത് പുതിയ പ്രത്യാശ. നിരാശയിലായിരുന്ന കേരളജനതയെ കൈപിടിച്ചുയർത്താൻ ഈ സർക്കാരിനായെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കൊയിലാണ്ടിയിലെ നവകേരള സദസ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമസ്തമേഖലകളെയും പുരോഗതിയിലേക്ക് നയിക്കുക എന്ന ദൗത്യമാണ് ജനങ്ങൾ ഏൽപിച്ചത്. ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ച് പ്രവർത്തിക്കാൻ സർക്കാരിനായി. തകർന്നടിഞ്ഞ് പോയ ഇടങ്ങളും,നടപ്പാവില്ല എന്ന് കരുതിയ പദ്ധതികളും നടപ്പാവുന്ന നില കേരളത്തിൽ വന്നു. ഇവിടെ പലതും നടക്കും എന്ന ബോധ്യം കേരളത്തിലെ ജനങ്ങൾക്ക് വന്നു.

ALSO READ: കരിപ്പൂർ വിമാനത്താവളം വികസനമുരടിപ്പിന് കാരണം കേന്ദ്രസർക്കാർ; മുഖ്യമന്ത്രി

നമ്മുടെ മുന്നിൽ വഴി സുഗമമായിരുന്നില്ല. പല പ്രതിസന്ധികളും പ്രകൃതി ക്ഷോഭങ്ങളും നമുക്ക് മുന്നിൽ തടസമായി എത്തി. പ്രളയം ഉണ്ടായി,ഓഖി വന്നു,കോവിഡ് വ്യാപനം ഉണ്ടായി. ഇതിലൊന്നും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ല. സഹായിച്ചില്ല എന്ന് മാത്രമല്ല അർഹമായത് നിഷേധിക്കുന്ന പ്രവണതയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. കോവിഡ് കാലത്ത് ലഭിച്ച അരിക്ക് പോലും കേന്ദ്രം വിലയീടാക്കുന്ന അവസ്ഥ ഉണ്ടായി. ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ നമുക്കായി.

ALSO READ: അപഹാസ്യരാകാൻ കോൺഗ്രസിനുമുണ്ട് അവകാശം; വിമർശനവുമായി എം സ്വരാജ്

ഇതിന് നമ്മളെ പ്രാപ്തമാക്കിയത് കേരളത്തിലെ ജനങ്ങളുടെ ഐക്യവും ഒരുമയുമാണ്. രാജ്യത്തിനും ലോകത്തിനും അത് അഭുതമുളവാക്കി. അതിജീവിക്കാൻ കേരളത്തിലെ ജനങ്ങളുടെ ഐക്യം സഹായിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News