101 ആം പിറന്നാൾ ദിനത്തിൽ വിഎസിന് ആശംസകൾ നേർന്ന് മലയാള നാട്

vs achuthananthan

101 ആം പിറന്നാൾ ദിനത്തിൽ വിഎസിന് ആശംസകൾ നേർന്ന് കേരളം. വിഎസ് വിശ്രമ ജീവിതം നയിക്കുന്ന തിരുവനന്തപുരത്തെ വീട്ടിലേക്ക് രാഷ്ട്രീയ ഭേദമന്യേ നിരവധി നേതാക്കളും പ്രവർത്തകരും എത്തി. വിഎസിന്റെ ജന്മനാടായ പുന്നപ്രയിലും വിപുലമായ പിറന്നാളാഘോഷം നടന്നു. രാവിലെ മുതൽ തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടിലേക്ക് വിഎസിന് പിറന്നാൾ ആശംസകൾ നേരാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തി. മകൻ അരുൺ കുമാറിനെ മുദ്രാവാക്യം വിളികളോടെ വിഎസിനുള്ള ആശംസകൾ അറിയിച്ചു.

Also Read; മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ വിഎസ് അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേർന്നു. പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ, മന്ത്രി വി ശിവൻകുട്ടിക്കൊപ്പമെത്തി ആശംസകൾ അറിയിച്ചു. മുതിർന്ന സിപിഐഎം നേതാവ് പികെ ഗുരുദാസനും പ്രായത്തിന്റെ അവശതകൾ മറന്ന് വിഎസിനെ ആശംസകൾ എത്തി.

Also Read; ‘അച്ഛൻ സ്മാർട്ടായി ഇരിക്കുന്നു, എന്നും ടി വി കാണും’: വി എസിന്റെ വിശേഷങ്ങൾ പങ്കുവച്ച് മകൻ

മുതിർന്ന നേതാവ് എസ്ആർപി, സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി , മന്ത്രിമാരായ കെഎൻ ബാലഗോപാൽ, ജിആർ അനിൽ , ആനാവൂർ നാഗപ്പൻ, എം വിജയകുമാർ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവരും വീട്ടിലെത്തി വി എസിന് ആശംസകൾ നേർന്നു. ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ളയും വിഎസിന് ആശംസകൾ അറിയിക്കാൻ വീട്ടിലെത്തി. വിഎസിന്റെ ജന്മസ്ഥലമായ പുന്നപ്രയിലും സിപിഐഎം നേതൃത്വത്തിൽ വിപുലമായ പിറന്നാളാഘോഷം നടന്നു. സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ വീട്ടിലെത്തി കേക്ക് മുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News