ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വേറിട്ടൊരു വ്യക്തിത്വമുണ്ട് കേരളത്തിന്. ചരിത്രപരമായും ഭൂമിശാസ്ത്രപരമായുമെല്ലാം കേരളം വേറൊരു ഭൂപ്രദേശമാണ്. കേരളം കടന്നു വന്ന ത്യാഗത്തിന്‍റെയും പോരാട്ടത്തിന്‍റെയും ഭൂതകാലവും വളര്‍ച്ചയുടെ വര്‍ത്തമാനവും സാമൂഹ്യഗവേഷകര്‍ എന്നും അല്‍ഭുതാദരവോടെയാണ് നോക്കിക്കണ്ടിരുന്നത്.
ALSO READ: ’67ൻ്റെ നിറവിൽ എൻ്റെ കേരളം’, വർഗീയ ശക്തികളെ വേരോടെ പിഴുതെറിഞ്ഞ ചരിത്രം, ഇന്ത്യയുടെ അഭിമാന സംസ്ഥാനം
1892-ല്‍ കേരളം സന്ദര്‍ശിച്ച സ്വാമി വിവേകാനന്ദന്‍ അക്കാലത്തെ ഈ നാടിനെ അതര്‍ഹിക്കുന്ന വിധം തന്നെ വിശേഷിപ്പിച്ചിട്ടുണ്ട് ഭ്രാന്താലയം. നാല്‍ക്കാലികളേക്കാള്‍ കഷ്ടമായ ഇരുകാലി മൃഗങ്ങളെ മനുഷ്യരാക്കിയത് നാരയണഗുരുവും അയ്യങ്കാളിയും ഉള്‍പ്പെട്ട നവോത്ഥാന നിരയാണ്. വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവുമാണ്. കയ്യൂരും കരിവെള്ളൂരും മൊറാഴയും കാവുമ്പായിയും പുന്നപ്ര വയലാര്‍ വിപ്ലവങ്ങളുമാണ്. പി. കൃഷ്ണപിള്ളയും എകെജിയും ഉള്‍പ്പെടെ അസംഖ്യം പോരാളികളാണ്. 1957ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്.
2019ല്‍ ജാദവ്പൂര്‍ സര്‍വകലാശാലയിലെ പ്രഭാഷണത്തില്‍ നോബല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍ പറഞ്ഞു- കേരളം ഇന്ത്യയിലെ വെറുമൊരു സംസ്ഥാനമല്ല. കേരള വികസന മാതൃകയെ അമര്‍ത്യസെന്‍ യൂറോപ്പുമായാണ് താരതമ്യപ്പെടുത്തിയത്. പ്രതിശീര്‍ഷ വരുമാനം കുറഞ്ഞിട്ടും കേരളം കൈവരിച്ച സാമൂഹ്യ പരോഗതിയെ അദ്ദേഹം അക്കമിട്ട് നിരത്തി. വിദ്യാഭ്യസ- ആരോഗ്യരംഗങ്ങളിലെ മുന്നേറ്റങ്ങള്‍. മാനവിക വികസന സൂചികയിലെ ഉയർന്ന സാക്ഷരത, ശിശുമരണ നിരക്കിലെ കുറവ്, ശരാശരി ആയുർദൈർഘ്യത്തിലെ വർധന, മികച്ച സ്ത്രീപുരുഷ അനുപാതം, ഭക്ഷ്യസുരക്ഷാ ക്രമീകരണങ്ങൾ, നഗരവും നാട്ടിൻപുറവും തമ്മിലുള്ള വലിയ അന്തരമില്ലായ്മ- പ്രളയവും കോവിഡും വന്നിട്ടും അതൊന്നും ഇവിടെ ഉലഞ്ഞില്ല.
കേരള സമൂഹത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച പ്രമുഖ കനേഡിയന്‍ ചരിത്രപണ്ഡിതനായ പ്രോഫ. റോബിൻ ജെഫ്രിയുടെ ഒരു പുസ്തകത്തിന്‍റെ തലക്കെട്ട് ഇങ്ങനെയാണ്- ‘രാഷ്ട്രീയം, സ്ത്രീ, ക്ഷേമം- കേരളം എങ്ങനെ ഒരു മോഡലായി? ആ തലക്കെട്ടില്‍ തന്നെ എല്ലാമുണ്ട്. ലിംഗനീതിയിലും സാമൂഹിക നീതിയിലും പ്രാധാന്യം നൽകുന്ന കേരളമെന്ന വികസന മാതൃക. കുടുംബാസൂത്രണത്തിലും കുട്ടികളുടെ വിദ്യാഭ്യാസത്തിലും കുടുംബ ആരോഗ്യപരിപാലനത്തിലുമുള്ള കേരള സ്ത്രീകളുടെ മികവ്. കീഴാളരുടെ ഇടയിലെ സാര്‍വത്രിക വിദ്യാഭ്യാസവും പ്രബുദ്ധതയും സാമൂഹ്യ പരിഷ്കാരവും. ഉത്തരേന്ത്യയിലെ ഏത് സംസ്ഥാനത്തിനാണ് അതെല്ലാം സ്വപ്നം കാണാനാവുക?
സമത്വാധിഷ്ടിത സാമൂഹികക്രമം എന്ന സ്വപ്നമാണ് കേരളത്തിന്‍റെ ദേശീയാഘോഷം പോലും. പല മതങ്ങളിൽപ്പെട്ടവരുടെയും മതമേ ഇല്ലാത്തവരുടെയും സമാധാന ജീവിതമാണ് കേരളത്തിന്‍റെ സന്തോഷം. എല്ലാ മതത്തിലും ഇവിടെ അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന ഒരു നേതൃത്വം ഉണ്ടായിട്ടുണ്ട്. അതാണ് നമ്മുടെ പുരോഗതിയുടെയും അടിസ്ഥാനം. വര്‍ഗ്ഗീയതയ്ക്ക് വേരില്ലാത്ത നാട്. വിദ്വേഷരാഷ്ട്രീയം രാജ്യം തന്നെ ഭരിക്കുമ്പോള്‍ കേരളം പോലെ രാജ്യം പിന്തുടരേണ്ട മറ്റേത് രാഷ്ട്രീയ മാതൃകയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here