ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ചവെക്കാന്‍ മലയാളി ചുണക്കുട്ടികള്‍. മലപ്പുറം സ്വദേശിയായ വിഘ്‌നേഷ് പുത്തൂര്‍ ആണ് ഏവരെയും ഞെട്ടിച്ച് ഐപിഎല്‍ മെഗാ താര ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിയത്. അടിസ്ഥാന വിലയായ 30 ലക്ഷം നല്‍കിയാണ് ഈ മലയാളി ഓള്‍റൗണ്ടറെ മുംബൈ ടീമിലെത്തിച്ചത്. വിഷ്ണു വിനോദും സച്ചിന്‍ ബേബിയുമാണ് ഐപിഎല്‍ ടീമുകള്‍ വാങ്ങിയ മറ്റു രണ്ടു മലയാളി താരങ്ങള്‍.
19 വയസ്സ് മാത്രമുള്ള വിഘ്‌നേഷ് ചൈനമാന്‍ ബൗളറാണ്. കേരളത്തിന്റെ സീനിയര്‍ ടീമില്‍ പോലും കളിച്ചിട്ടില്ല. കേരള പ്രീമിയര്‍ ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്നു. കേരള പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കാണാനെത്തിയ മുംബൈ ഇന്ത്യന്‍സ് സ്‌കൗട്ട് അദ്ദേഹത്തെ ട്രയല്‍സിന് ക്ഷണിക്കുകയായിരുന്നു.
Read Also: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തോല്‍വി
വിഷ്ണു വിനോദ് ആണ് കൂടുതല്‍ വില കിട്ടിയ മലയാളി താരം. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ 95 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സ് താരമാണ്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി വിഷ്ണു വിനോദ് ഏതാനും മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
കേരള പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്റെ നായകനും കേരള ക്രിക്കറ്റിന്റെ വെറ്ററന്‍ താരവുമായ സച്ചിന്‍ ബേബിയും ഐപിഎല്‍ കളിക്കും. 12 മലയാളി താരങ്ങള്‍ ലേലത്തില്‍ പങ്കെടുത്തുവെങ്കിലും മൂന്ന് പേരെ മാത്രമാണ് ടീമുകള്‍ സ്വന്തമാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here