അരങ്ങുതകര്‍ക്കുമ്പോള്‍ കര്‍മനിരതരായി കുട്ടിപ്പൊലീസ്; അഭിനന്ദനവുമായി കേരള പൊലീസ്

കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിവിധ ഇനങ്ങളിലായി കുട്ടികള്‍ അരങ്ങു തകര്‍ക്കുമ്പോള്‍, കര്‍മനിരതരായി ഒരുകൂട്ടര്‍ അവിടെ ഉണ്ടായിരുന്നു. പൊരിവെയിലും പെരുമഴയും കലോത്സവ നഗരിയില്‍ മാറിമാറി വന്നപ്പോഴും അവര്‍ ഊര്‍ജ്ജസ്വലരായി തന്നെ തങ്ങളുടെ കൃത്യം നിര്‍വഹിച്ചു. കലോത്സവം കാണാനെത്തിയവര്‍ക്ക് എല്ലാം സംവിധാനങ്ങളും ഒരുക്കിയ കുട്ടിപ്പൊലീസ് സംഘത്തിനെ കുറിച്ച് പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ്. ഇപ്പോള്‍ കേരള പൊലീസ് തങ്ങളുടെ കുട്ടിപ്പൊലീസ് സംഘത്തെ അഭിനന്ദിച്ചെഴുതിയ എഫ്ബി പോസ്റ്റാണ് വൈറലാവുന്നത്.

ALSO READ: കെപിസിസി ഡിജിറ്റല്‍ കണ്‍വീനര്‍ പി സരിനിനെതിരെ പരാതിയുമായി അംഗങ്ങള്‍ രംഗത്ത്

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

സംസ്ഥാന സ്‌കൂള്‍ കലോത്സവം അരങ്ങുതകര്‍ക്കവെ വെയിലത്തും തളരാതെ കര്‍മ്മനിരതരായിരുന്നു കുട്ടിപ്പോലീസ് സംഘം. കലോത്സവ വേദികളിലും പരിസരങ്ങളിലും മതിയായ സുരക്ഷയും മറ്റു സജ്ജീകരണങ്ങളും ഒരുക്കുന്നതിന് 34 സ്‌കൂളുകളില്‍ നിന്നാണ് പ്രത്യേക പരിശീലനം ലഭിച്ച സ്റ്റുഡന്റ് പോലീസ് സംഘത്തെ വിന്യസിച്ചിരുന്നത്. ക്രമസമാധാന പാലനം, ഗതാഗത നിയന്ത്രണം, വേദിയിലും പരിസരപ്രദേശത്തുമുള്ള സജ്ജീകരണങ്ങള്‍, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ട സഹായങ്ങള്‍ തുടങ്ങി കലോത്സവത്തിന്റെ സമസ്ത മേഖലയിലും പൂര്‍ണ്ണസമര്‍പ്പണത്തോടെയുള്ള സേവനമായിരുന്നു എസ്പിസി കേഡറ്റുകള്‍ കാഴ്ചവച്ചത്. സിറ്റി പോലീസ് കമ്മീഷണര്‍ വിവേക് കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു കുട്ടിപ്പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍.

ALSO READ: തിരുവനന്തപുരത്ത് സൈക്കിള്‍ ചവിട്ടുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് എട്ട് വയസുകാരന്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News