രാത്രികാലങ്ങളില്‍ തലസ്ഥാന നഗരിയില്‍ എത്തുന്നവര്‍ക്ക് കേരള പോലീസ് കുറഞ്ഞനിരക്കില്‍ ഒരുക്കിയ സുരക്ഷിത താമസസംവിധാനത്തിനു കയ്യടിയുമായി പൊതുജനം. 2021 ഡിസംബറിലായിരുന്നു തിരുവനന്തപുരത്ത് എത്തുന്ന പൊതുജനങ്ങള്‍ക്ക് ഉള്‍പ്പടെ പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ കേരള പോലീസ് എസി ഡോര്‍മട്രി സംവിധാനം ഒരുക്കിയത്.
Also Read: ‘ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ’; സഹജീവി സ്‌നേഹത്തിന്റെ മാതൃകയായ നായ; വീഡിയോ വൈറല്‍
84 ബെഡുകളുള്ള എസി ഡോര്‍മട്രി ആണ് ഇവിടുള്ളത്.ഒരു ബെഡിനു 250 രൂപ നിരക്ക് വരുന്നുള്ളു എന്നതാണ് പ്രത്യേകത . പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുവാന്‍ 150 രൂപയാണ് ഇവിടെ. ട്രെയിന്‍ കൂപ്പകള്‍ പോലെയാണ് ഓരോ ചെറിയ മുറികളും. ബാഗ് സൂക്ഷിക്കാനുള്ള സൗകര്യവും മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സ്പോട്ടുകളും ഇവിടുണ്ട് . ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഉള്‍പ്പടെ 2 പേര്‍ക്ക് മുതല്‍ 6 പേര്‍ക്ക് വരെ കിടക്കാന്‍ കഴിയുന്ന മുറികള്‍ ഉള്ളതിനാല്‍ സംഘമായി എത്തുന്നവര്‍ക്കും സുരക്ഷിതമായി ഉറങ്ങാന്‍ കഴിയും.
3 ബെഡുകളുള്ള മുറിക്ക് 650 രൂപയാണ് നിലവിലെ നിരക്ക്. 4ബെഡ് സൗകര്യം വേണമെങ്കില്‍ 750 രൂപ നല്‍കണം. 5ബെഡിനു 950, 6ബെഡിനു 1200 എന്നിങ്ങനെയാണ് പൊതുജനങ്ങള്‍ക്കുള്ള നിരക്ക്. ദിവസേന പല ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തുന്നവര്‍ക്ക് പോലീസ് കാവലില്‍ തന്നെ അന്തിയുറങ്ങാം എന്നതാണ് എടുത്തുപറയേണ്ടത് മറ്റൊരു കാര്യം. ജനങ്ങളുടെ സുരക്ഷക്കായുള്ള പോലീസിന്റെ ഈ സംവിധാനം ഏറെ ഉപകാരപ്രദമായിരുന്നു എന്നു തന്നെയാണെന്നാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയവരും പറയുന്നത്. താമസത്തിനായി 0471 2305251 എന്ന നമ്പറില്‍ ആണ് ബുക്ക് ചെയ്യേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here