മയക്ക്മരുന്ന് മാഫിയക്കെതിരെ നടപടി ശക്തമാക്കി കോഴിക്കോട് സിറ്റി പൊലീസ്

മയക്ക്മരുന്ന് മാഫിയക്കെതിരെ നടപടി ശക്തമാക്കി കോഴിക്കോട് സിറ്റി പൊലീസ്. തുടർച്ചയായി കേസുകളിൽ അകപ്പെടുന്ന പ്രതികളുടെ വസ്തുക്കൾ കണ്ടു കെട്ടാൻ തീരുമാനം എടുത്തതായി സിറ്റി പൊലിസ് കമ്മിഷണർ രാജ്പാൽ മീണ. മയക്ക് മരുന്ന് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പൊലിസ് നടപടി കർശനമാക്കുന്നത്.

Also Read: കെഎസ്ആർടിസി ബസ്സിനുള്ളിൽ 17കാരന് നേരെ ലൈംഗിക അതിക്രമം; 42കാരൻ പിടിയിൽ

പൊലീസ് രഹസ്യാന്വേഷണ വിഭാഗവും ഒപ്പം ഡ്രോൺ ക്യാമറ പെയോഗിച്ചുള്ള പരിശോധനയിലും നിരവധി ലഹരിവേട്ടയാണ് പൊലിസ് നടത്തിയത്. മയക്ക് മരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെടുന്നവരും ഇതിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവരുടെയും വസ്തുക്കൾ കണ്ടു കെട്ടാനും കരുതൽ തടങ്കൽ ഏർപ്പെടുത്താനുമാണ് തീരുമാനം. ഇതിൻ്റെ ഭാഗമായി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഹാഷിം നാലുകുടി പറമ്പ് എന്നയാൾക്കെതിരെ നടപടി എക്കാനും തീരുമാനിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.

Also Read: ആലുവയിൽ 75കാരനെ വീട്ടിൽ കയറി തലക്കടിച്ച് കൊല്ലാൻ ശ്രമം, ഛത്തീസ്ഗഢ് സ്വദേശി പിടിയിൽ

ലഹരി പെയോഗിക്കുന്ന സ്ഥലങ്ങളെ ബ്ലാക്ക് സ്പോട്ടുകൾ ആയി മാർക്ക് ചെയ്ത് പരിശ്രാധന കർശനമാക്കാനും തീരുമാനം എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News