പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിരിക്കുകയാണോ? എങ്കില്‍ ഇങ്ങനെയൊരു മെസേജ് കിട്ടിയാല്‍ സൂക്ഷിക്കുക

പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് നടക്കുന്നുവെന്ന മുന്നറിയിപ്പുമായി തൃശ്ശൂര്‍ സിറ്റി പൊലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചവരെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെതിരെ കുറിച്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

പലതരം വാഗ്ദാനങ്ങളുമായി നിങ്ങളെ തേടിയെത്തുന്ന മെസേജുകളും അവയിലെ ലിങ്കുകളും സൂക്ഷിക്കണമെന്നും സേവനങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കുന്നതാണ് എപ്പോഴും സുരക്ഷിതമെന്നും തൃശ്ശൂര്‍ സിറ്റി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു.

Also Read : http://ഡിസംബര്‍ മാസത്തില്‍ 17 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല; കേരളത്തിലെ അവധി ദിനങ്ങള്‍ ഇങ്ങനെ

വ്യാജ വെബ്‌സൈറ്റുകള്‍ കണ്ടെത്തുകയാണെങ്കില്‍ സഞ്ചാര്‍ സാഥി എന്ന സൈറ്റിലോ ബന്ധപെട്ട ഉദ്യോഗസ്ഥരേയോ അറിയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. .gov.in എന്നതില്‍ അവസാനിക്കുന്നവയല്ലെങ്കില്‍ (www.passportindia.gov.in) അവ തട്ടിപ്പായിരിക്കാമെന്നാണ് മുന്നറിയിപ്പ്. പാസ്‌പോര്‍ട്ടുമായി ബന്ധപെട്ട ഏത് പ്രവര്‍ത്തനത്തിനും പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപെടുകയാണ് വേണ്ടത്.

സൈബര്‍ തട്ടിപ്പിന് ഇരയായി സാമ്പത്തിക നഷ്ടം സംഭവിച്ചാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പരില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്നും ഈ ലിങ്കില്‍ ക്ലിക്ക് ചെയാല്‍ പാസ്‌പോര്‍ട്ട് പെട്ടെന്നും തന്നെ വീട്ടിലെത്തും എന്നതു പോലുള്ള വാഗ്ദാനങ്ങളുമായാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങള്‍ എത്തുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇത്തരം സന്ദേശങ്ങളെ പൂര്‍ണമായും അവഗണിക്കണം. അല്ലെങ്കില്‍ ഔദ്യോഗിക പാസ്‌പോര്‍ട്ട് സേവാ വെബ്‌സൈറ്റോ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനോ ഉപയോഗിക്കാം. എന്നാല്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നുവെന്ന് അവകാശപെടുന്ന അനൗദ്യോഗിക വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുകയോ അതിലൂടെ ഫീസ് അടക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News