വീടുപൂട്ടി യാത്ര പോകുന്നവര്‍ പോല്‍-ആപ്പിലൂടെ വിവരമറിയിച്ചാല്‍ പ്രത്യേക പൊലീസ് നിരീക്ഷണം

അവധിക്കാലത്ത് വീടുപൂട്ടി യാത്രചെയ്യുന്നവര്‍ അക്കാര്യം പൊലീസിന്റെ മൊബൈല്‍ ആപ്പ് വഴി അറിയിച്ചാല്‍ വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. ഏപ്രില്‍ 1 ഒന്നുമുതല്‍ മെയ് 6 ആറുവരെ സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത് 1231 പേരാണ്.

ALSO READ:കഴക്കൂട്ടത്ത് ടിപ്പര്‍ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പെങ്കിലും ഇങ്ങനെ വിവരം നല്‍കണം. ഏഴു ദിവസം മുന്‍പുവരെ വിവരം പൊലീസിനെ അറിയിക്കാവുന്നതാണ്. യാത്രപോകുന്ന ദിവസങ്ങള്‍, വീട് സ്ഥിതിചെയ്യുന്ന സ്ഥലം, വിലാസം, ബന്ധുവിന്റെയോ അയല്‍വാസിയുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും.

ALSO READ:പൈസ കൊടുത്തപ്പോള്‍ വാങ്ങിയില്ല, തിരികെ തരാന്‍ ശ്രമിച്ചു; കനകലതയെ ഓര്‍മിച്ച് അനീഷ് രവി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News