വയനാടിന് കരുത്തായി പൊലീസ് അസോസിയേഷന്‍; എസ് എ പി ജില്ലാ കമ്മിറ്റി ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

Kerala Police

വയനാടിന് കരുത്തായി ഒന്നരലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കേരള പൊലീസ് അസോസിയേഷന്‍. കേരള പൊലീസ് അസോസിയേഷന്‍ എസ് എ പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി 38-ാം സമ്മേളനത്തിന്റെ ഭാഗമായി സമാഹരിച്ച തുകയില്‍ നിന്നും അനുബന്ധ പരിപാടികള്‍ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് അതിനായി സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു.

Also Read : ഉരുളൊഴുകിയ ഭൂമികളിൽ രക്ഷാദൂതരും വഴികാട്ടികളുമായി വനം വകുപ്പ്

പൊലീസ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ് ജെ സുജിത്, പ്രസിഡന്റ് അരുണ്‍ ഡി എന്നിവര്‍ വയനാടിന്റെ പുനരധിവാസത്തിനായി ഒന്നരലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

പതിനായിരക്കണക്കിന് മനുഷ്യരാണ് ദിനംപ്രതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയുന്നത്. പെൻഷൻ തുകയും കുടുക്ക പൊട്ടിച്ചുമെല്ലാം മനുഷ്യർ പരസ്പരം മാതൃകയാവുകയാണ്. വ്യക്തികളും വിവിധ സംഘടനകളും കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി സുമനസുകളാണ് ഓരോ ദിവസവും തുക കൈമാറുന്നത്.

കോഴിക്കോട് കോർപ്പറേഷൻ മൂന്ന് കോടി രൂപയും, യെസ് ഭാരത് വെഡ്ഡിങ്ങ് കളക്ഷന്‍ ഒരു കോടി രൂപയും, തമിഴനാട് മുൻ മന്ത്രിയും വിഐടി യൂണിവേഴ്സിറ്റി, ഫൗണ്ടർ ചാൻസലറുമായ ജി.വിശ്വനാഥൻ ഒരു കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കെടിഡിസി 50 ലക്ഷം രൂപയും, സംസ്ഥാന യുവജനക്ഷേമബോർഡ് – 25 ലക്ഷം രൂപയും, പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ – 20 ലക്ഷം രൂപയും, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്,ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക്, പാചകവിദഗ്ദ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷമി നായര്‍ പി, ചലചിത്രതാരം ജയറാം, എന്നിവർ അഞ്ച് ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

Also Read: ‘സ്കൂൾ തിരിച്ചുനൽകും’ വെള്ളാർമല സ്കൂളിലെ ഉണ്ണിമാഷിനെ സാന്ത്വനിപ്പിച്ച് മന്ത്രിമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News