“തെന്നല്ലേ..മഴക്കാലമാണ്”, നിര്‍ദേശങ്ങളുമായി കേരള പൊലീസ്

സംസ്ഥാനത്ത് മ‍ഴ ശക്തമായതോടെ നിരത്തുകളില്‍ വാഹനങ്ങള്‍ തെന്നാനുള്ള സാധ്യത ഏറെയാണ്. ഇരുചക്ര വാഹനം മുതല്‍ വലിയ വാഹനങ്ങള്‍ വരെ ഇത്തരത്തില്‍ നനഞ്ഞ റോഡുകളില്‍ ബ്രേക്കിടുമ്പോള്‍ തെന്നാനും അപകടം സംഭവിക്കാനും ഇടയുണ്ട്. അത്തരം സംഭവങ്ങള്‍ ഉണ്ടാകുനുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്.

ALSO READ: കൈയില്‍ നിന്ന് വെള്ളം കുടിക്കുന്ന പെണ്‍സിംഹം; വൈറലായി വീഡിയോ

നിര്‍ദേശങ്ങള്‍ക്കൊപ്പം മ‍ഴയത്ത് ബ്രേക്കിട്ടപ്പോള്‍ വാഹനങ്ങള്‍ പലവ‍ഴിക്ക് തെന്നുന്നതും മുന്നില്‍ പോയ വാഹനം ബ്രേക്കിട്ടപ്പോള്‍ പുറകെ വന്ന വാഹനങ്ങള്‍ വരിയായി ഇടിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങളും കേരള പൊലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

“തെന്നല്ലേ.. മഴക്കാലമാണ്;

നിരത്തുകളിൽ വാഹനങ്ങൾ തെന്നി നീങ്ങാൻ സാധ്യതയേറെയാണ്
വേഗത കുറയ്ക്കുക
സഡന്‍ ബ്രേക്ക് ഒഴിവാക്കുക.
സുരക്ഷിത അകലം പാലിക്കുക
ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കുക
ബ്രേക്കിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കുക”

ALSO READ: സിനിമാ ഷൂട്ടിങ്ങിനിടെ നടൻ ഷാരൂഖ് ഖാന് പരുക്ക്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News