പിടിയിലായത് കുറുവാ സംഘാഗം, സ്ഥിരീകരിച്ച് പൊലീസ്; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

kuruva

കുറുവാ സംഘാഗം തന്നെയാണ് പിടിയിലായത് എന്ന് പൊലീസ് സ്ഥിരീകരണം. സന്തോഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സന്തോഷിനോടൊപ്പം കസ്റ്റഡിയിലെടുത്തയാൾ കുറുവാ സംഘത്തിൽപ്പെട്ടതല്ലെന്നും സ്ഥിരീകരിച്ചു. കുറുവാ സംഘത്തിൽ നിന്നും കണ്ടെടുത്ത സ്വർണ്ണം കവർച്ച ചെയ്യപ്പെട്ട വീട്ടിലെത്തി സ്ഥിരീകരണം നടത്തി. മണ്ണഞ്ചേരി പഞ്ചായത്തിലെ ഒരു വീട്ടിൽ നിന്ന് മാത്രം മൂന്നര പവന്റെ സ്വർണമാണ് കവർ ചെയ്യപ്പെട്ടത്. കുറുവാ സംഘത്തിൽ നിന്നും സ്വർണ്ണം കണ്ടെടുത്തതായുള്ള റിപ്പോർട്ടിന് ഇതോടെ സ്ഥിരീകരണമായി .

ALSO READ:ചതുപ്പ് പ്രദേശത്ത് മറഞ്ഞു കിടക്കുകയായിരുന്നു, കൈവിലങ്ങുകളോടെ രക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് വീണ്ടും പിടിയിലായത്

അതേസമയം സന്തോഷത്തിന്റെ ബന്ധുക്കൾ മണ്ണഞ്ചേരി സ്റ്റേഷന് മുന്നിൽ പ്രതിഷേധം ഉയർത്തുകയാണ്. സന്തോഷ് കുറുവ സംഘത്തിൽപ്പെട്ട ആളല്ല എന്നുള്ളതാണ് ഇവരുടെ വാദം.

പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ സന്തോഷ് സെല്‍വം പിടിയിലായത് പൊലീസിന്റെ മൂന്നര മണിക്കൂറിനു ശേഷത്തെ തിരച്ചിലിനൊടുവിൽ ആണ്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടു കൂടിയാണ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കുണ്ടന്നൂരിൽ എത്തുകയും സന്തോഷ് ശെൽവത്തെയും സുഹൃത്തിനെയും കസ്റ്റഡിയിൽ എടുക്കുന്നത്. ഈ സമയം ഇവരോടൊപ്പം ഉണ്ടായിരുന്ന സ്ത്രീകൾ പൊലീസിനെ നേരെ ആക്രമം അഴിച്ചുവിടുകയും പ്രതിയിൽ ഒരാളായ സന്തോഷ് രക്ഷപ്പെടുകയും ചെയ്തു. കൈവിലങ്ങുകളോടെ രക്ഷപ്പെട്ട ഇയാൾക്കായി ആലപ്പുഴയിൽ നിന്നെത്തിയ ഡിവൈഎസ്പിയും എറണാകുളം ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി മൂന്നര മണിക്കൂറിനു ശേഷം വീണ്ടും ഇയാളെ പിടികൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here