വെല്ലുവിളികളെ അതിജീവിച്ച് നേട്ടം കരസ്ഥമാക്കി; നന്ദനയ്ക്ക് അനുമോദനവുമായി കേരള പൊലീസ്

വെല്ലുവിളികളെ അതിജീവിച്ച് കലോത്സവ വേദിയില്‍ വിജയം കരസ്ഥമാക്കിയ നന്ദനയ്ക്ക് ആശംസകള്‍ നേര്‍ന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാകമ്മറ്റി. മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യവേ മരിച്ച ബിനുകുമാറിന്റെ മകളാണ് നന്ദന.

ജ്യോതിഷ് ആര്‍ കെയുടെ ഫേസ്ബുക്ക് പോസ്റ്റ്

രണ്ടു വര്‍ഷത്തിലേറെയായി പ്രിയപ്പെട്ട ബിനു വിടപറഞ്ഞിട്ട്. ഇന്ന് അവന്റെ വീട്ടിലേക്ക് വീണ്ടുമെത്തി അവന്റെ പ്രിയപ്പെട്ട മകളെ കണ്ടു അനുമോദിക്കാനായി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ നഞ്ചിയമ്മയുടെ കഥ പകര്‍ന്നാടി എ ഗ്രേഡ് കരസ്ഥമാക്കിയത് മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യവേ മരണപ്പെട്ട പ്രിയപ്പെട്ട ബിനുകുമാറിന്റെ മകള്‍ നന്ദന ബി.ജെയാണ്. നന്ദന വിജയം കരസ്ഥമാക്കിയത് ഒട്ടേറെ വെല്ലുവിളികള്‍ അതിജീവിച്ചാണ്. അസുഖത്തെ മറികടന്ന് സ്റ്റേജിലെത്തിയ നന്ദനയുടെ പാട്ടും മാറിപ്പോയി, എന്നാല്‍ അത്തരം പ്രതിസന്ധികളെ കലാവൈഭവം കൊണ്ട് മറികടന്നാണ് ഈ അഭിമാനകരമായ നേട്ടം ആ കൊച്ചു മിടുക്കി നേടിയെടുത്തത്.

Also Read: സമൂഹമാധ്യമങ്ങളിലൂടെ ട്രാൻസ്‌ജെൻഡറിനെ അധിക്ഷേപിച്ചു; യൂട്യൂബർക്ക് അരക്കോടി രൂപയുടെ പിഴയിട്ട് മദ്രാസ് ഹൈക്കോടതി

ഉജ്ജ്വലമായ വിജയത്തിന്റെ അവകാശിക്ക് അനുമോദനം സമ്മാനിക്കാനായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാകമ്മറ്റി തീരുമാനിച്ചതിന്റെ ഭാഗമായി ഇന്ന് പ്രിയപ്പെട്ടവന്റെ വീട്ടിലെത്തി തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പി ശ്രീ എം.കെ സുല്‍ഫിക്കര്‍ സാര്‍ മൊമെന്റോ നല്‍കിയും, നെയ്യാറ്റിന്‍കരഡി വൈ എസ് പി ശ്രീ.അനില്‍കുമാര്‍ സാര്‍ പൊന്നാടയണിയിച്ചും ആ കുഞ്ഞിനെ അനുമോദിച്ചു. നെയ്യാറ്റിന്‍കര ഐ പി പ്രവീണ്‍ സാര്‍, തിരു റൂറല്‍ ജില്ലയുടെ പൊലീസ് സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ ഈ ചടങ്ങില്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News