കേരളാ പൊലീസ്: കോൺസ്റ്റബിൾ ഡ്രൈവർ; 190 പുതിയ തസ്തിക

പൊലീസ് വകുപ്പിൽ 190 പൊലീസ് കോൺസ്റ്റബിൾ -ഡ്രൈവർ തസ്തികകൂടി സൃഷ്‌ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ പൊലീസ്‌ സേനയിൽ കോൺസ്റ്റബിൾ ഡ്രൈവർമാരുടെ എണ്ണം 3223 ആയി ഉയരും. ഇതിനു പുറമെ ഹെഡ്‌ കോൺസ്റ്റബിൾ, എഎസ്‌ഐ, എസ്‌ഐ എന്നിവരും മോട്ടോർ ട്രാൻസ്‌പോർട്ട്‌ ഓഫീസർമാരും ഡ്രൈവർ തസ്‌തികയിലുണ്ട്‌.

ALSO READ: ഇന്ത്യൻ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയ്ക്ക് അംഗീകാരം

പൊലീസ്‌ സേനയിലാകെ 3610 വാഹനങ്ങളാണ്‌ നിലവിലുള്ളത്‌. ഇവയുടെ വളയംപിടിക്കാനാണ്‌ പുതിയ ഡ്രൈവർമാരെ നിയോഗിക്കുന്നത്‌. പുതുതായി സൃഷ്‌ടിച്ച 190 തസ്തിക ഉടൻ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്യും. ഇതോടെ പിഎസ്‌സി നിയമന നടപടികളിലേക്ക്‌ കടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News