യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്. സമഗ്ര അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് ആവശ്യം. അന്വേഷണ സംഘം എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കേസിലാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. പൊലീസിന് പരിമിതിയുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ALSO READ: യാത്രാദുരിതം ഒഴിയുന്നില്ല; ട്രെയിനുകൾ പിടിച്ചിടുന്നു; പരശുറാം എക്സ്പ്രസിൽ കുഴഞ്ഞു വീണ് യുവതി

സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. വിശദ അന്വേഷണം അനിവാര്യമാണ്. അന്വേഷണം ഏകോപിപ്പിക്കാന്‍ പരിമിതിയുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവില്‍ ഡിസിപി നിധിന്‍ രാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ALSO READ : ‘അരെ ക്യാ ഹുവാ’ ഓടുന്ന ട്രെയിനിൽ നിന്ന് മാലിന്യങ്ങൾ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ് തൊഴിലാളി; വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News