മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ്: തെറ്റ് ചെയ്താൽ കേസുണ്ടാകും, കരുതിക്കൂട്ടി കേസെടുക്കില്ലെന്ന് പൊലീസ് മേധാവി

തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കേസുണ്ടാകുമെന്നും എന്നാല്‍ കരുതിക്കൂട്ടി കേസെടുക്കില്ലെന്നും ചുമതലയേറ്റ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസുകളെ കുറിച്ചുള്ള ചോദ്യത്തിനാണ് പുതിയ ഡിജിപിയുടെ മറുപടി.

പൊലീസ് സ്റ്റേഷനുകളിൽ ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തും. സ്ത്രീ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. സ്റ്റേഷനിൽ എത്തുന്നവരോട് ഉദ്യോഗസ്ഥര്‍ സൗമ്യമായി പെരുമാറണം.  പരാതി ക്ഷമയോടെ കേൾക്കണമെന്നും കേസന്വേഷണത്തിന്‍റെ പുരോഗതി പരാതിക്കാരനെ ഇടവേളകളിൽ അറിയിക്കണമെന്നും ഡിജിപി പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ വ്യാപക മഴയ്ക്ക് സാധ്യത

അച്ചടക്കമില്ലാതെ സേനയിൽ ജോലിചെയ്യാനാകില്ല. അച്ചടക്ക ലംഘനമുണ്ടായാൽ കർശന നടപടിയുണ്ടാകും. ഗുരുതര കേസുകളിൽ പെടുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്ന നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഗുണ്ടാ ആക്രമണങ്ങൾക്കെതിരെയും ലഹരിക്കെതിരെയും നടപടി ഊർജ്ജിതമാക്കും.
റേഞ്ച് അടിസ്ഥാനത്തിൽ പ്രത്യേക സംഘം ഉടൻ രൂപീകരിക്കും. അവർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും ലഹരി വസ്തുക്കളുടെ പരിശോധന ഫലം വേഗത്തിൽ ലഭിക്കാനുള്ള നടപടികൾ നടക്കുകയാണെന്നും  ഡിജിപി പറഞ്ഞു.

ALSO READ: ഏകീകൃത സിവിൽ കോഡ്: കോൺഗ്രസിൻ്റെ നിലപാടിൽ ഉറപ്പില്ല; പ്രതീക്ഷ മാത്രമെന്ന് ലീഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News