മൂന്ന് മക്കളെയും കൂട്ടി അമ്മ പോയത് കടലിൽ ചാടി ജീവനൊടുക്കാൻ; ജീവൻ തിരിച്ചു പിടിച്ച് കേരള പൊലീസ്

കടലിൽച്ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ കുറ്റ്യാടി സ്വദേശിനിയായ അമ്മക്കും മൂന്നുമക്കൾക്കും രക്ഷകരായി കേരള പൊലീസ്. കോഴിക്കോട് കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടൽ മൂലം പാറപ്പള്ളിക്കു സമീപത്ത് മക്കളോടൊപ്പം കടലിൽച്ചാടി ജീവനൊടുക്കാനുള്ള അമ്മയുടെ ശ്രമം പരാജയപെടുകയായിരുന്നു എന്നാണ് കേരളാപൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്.

ALSO READ: ബിജെപിയുടെ പ്രത്യേക സമിതി; ലക്ഷ്യം മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. സ്കൂളിൽ കൈക്കുഞ്ഞുമായെത്തിയ അമ്മ മറ്റു രണ്ടു കുഞ്ഞുങ്ങളെയും സ്കൂൾ ബാഗ് എടുക്കാതെ വിളിച്ചുകൊണ്ടു പോയതിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ ആ വിവരം കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. അമ്മയുടെ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ച പൊലീസ് ഉടൻ തന്നെ കൊയിലാണ്ടി പൊലീസിനെ വിവരം അറിയിക്കുകയും പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളതെന്ന് മനസ്സിലാക്കുകയും ചെയ്തു. കൊയിലാണ്ടി പൊലീസും സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടിൽ എത്തുകയും ഇവരെ അനുനയിപ്പിച്ച് തിരിച്ചു കൊണ്ടുവരുകയും ആവശ്യമായ കൗൺസിലിംഗ് നൽകി വീട്ടിൽ എത്തിക്കുകയും ചെയ്തുവെന്ന് കേരളാപൊലീസ് സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു.

ALSO READ: ഇന്ത്യൻ വാഹന വിപണിയിലേക്ക് പുതിയ മോഡലുമായി ഫോക്സ്‌വാഗൺ; മഹീന്ദ്രയുമായുള്ള പദ്ധതികൾ അവസാനിപ്പിച്ചു

കേരളാ പൊലീസിന്റെ പോസ്റ്റ്

കടലിൽച്ചാടി ആത്മഹത്യചെയ്യാനൊരുങ്ങിയ കുറ്റ്യാടി സ്വദേശിനിയായ അമ്മയെയും മൂന്നുമക്കളെയും ജീവിതത്തിലേയ്ക്ക് തിരികെകൊണ്ടുവന്ന് കേരള പോലീസ്. കോഴിക്കോട് കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലാണ് പാറപ്പള്ളിക്കുസമീപത്ത് മക്കളോടൊപ്പം കടലിൽച്ചാടി ജീവനൊടുക്കാനുള്ള അമ്മയുടെ ശ്രമം പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. സ്കൂളിൽ കൈക്കുഞ്ഞുമായെത്തിയ അമ്മ മറ്റു രണ്ടു കുഞ്ഞുങ്ങളെയും സ്കൂൾ ബാഗ് എടുക്കാതെ വിളിച്ചുകൊണ്ടു പോയതിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ ആ വിവരം കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. കുറ്റ്യാടി പോലീസ് അമ്മയുടെ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചശേഷം കൊയിലാണ്ടി മന്ദമംഗലം പരിസരത്ത് അവർ ഉള്ളതായി മനസ്സിലാക്കി. ഉടൻ തന്നെ കൊയിലാണ്ടി പോലീസിന് വിവരം കൈമാറി.
വിവരം ലഭിച്ചയുടൻ കൊയിലാണ്ടി പോലീസ് മന്ദമംഗലം ഭാഗത്തേയ്ക്ക് പുറപ്പെട്ടു. എന്നാൽ, വീണ്ടും ലൊക്കേഷൻ പരിശോധിച്ചപ്പോൾ പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളതെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കൊയിലാണ്ടി പോലീസും സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടിൽ എത്തി.
അമ്മയെയും മക്കളെയും അനുനയിപ്പിച്ച് തിരിച്ചു കൊണ്ടുവന്ന പോലീസ് സംഘം അവർക്ക് ആവശ്യമായ കൗൺസിലിംഗ് നൽകി വീട്ടിൽ എത്തിക്കുകയായിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News