സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നും വാട്സ്ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യപ്പെടുമെന്നും പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേരള പൊലീസ്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സന്ദേശം ഒരു സർക്കാർ ഏജൻസികളും ഇതുവരെയും നൽകിയിട്ടില്ലെന്നും പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
Also Read:കുപ്രസിദ്ധ മോഷ്ടാവ് സമ്പതി ഉമാ പ്രസാദ് അറസ്റ്റിൽ
രണ്ടു മൂന്ന് വർഷം മുൻപ് ഇറങ്ങിയ ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്തിരിക്കുയാണ്. അടിസ്ഥാന രഹിതമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here