കൊല്ലത്ത് പെൺകുട്ടിയെ കാണാതായ സംഭവം; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

kollam girl missing

കൊല്ലം ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയ്ക്ക് വേണ്ടി അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പൊലീസ്. 18 ന് രാവിലെ വീട്ടിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിൽ പോയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഓൺലൈൻ ഗെയിം കളിക്കുകയാണോ എന്ന് ചോദിച്ച് മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പൊലീസിന് മൊ‍ഴി നൽകി.

ആലപ്പാട് കുഴിത്തുറ സ്വദേശിയായ ഐശ്വര്യ അനിലിനെ 18 ആം തിയതി രാവിലെ മുതലാണ് കാണാതാകുന്നത്. അന്നേ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് കുടുംബം പറയുന്നത്.

ALSO READ; വയനാട് ചൂരൽമല ദുരന്തം, ബിജെപി നേതാവ് വി മുരളീധരൻ്റേത് മനുഷ്യത്വ വിരുദ്ധവും ക്രൂരവും നീചവുമായ പ്രസ്താവന; ബിനോയ് വിശ്വം

എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനത്തില്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായിട്ടാണ് ഐശ്വര്യ പഠിക്കുന്നത്. അധികമാരോടും ഇടപഴകുന്ന സ്വഭാവമല്ല കുട്ടിക്കെന്ന് കുടുംബം പറയുന്നു. ഇരുപതുകാരിയായ ഐശ്വര്യയ്ക്ക് സുഹൃത്തുക്കളും വളരെ കുറവാണ്. നിലവിൽ ലഭിച്ച ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമായേക്കും. കൊല്ലത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് ലൊക്കേഷന്‍ ലഭിച്ചതെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News