നവകേരള സദസ്സിലെ ക്രമസമാധാനം: മികച്ച പ്രവർത്തനം കാഴ്ചവെച്ച കേരളാ പൊലീസിന് ‘ഗുഡ് സർവീസ് എൻട്രി’

നവകേരള സദസിനിടയിൽ ക്രമസമാധാനം പാലിക്കാൻ മികച്ച പ്രവർത്തനം കാഴ്ചവെച്ച കേരളാ പൊലീസിന് ‘ഗുഡ് സർവീസ് എൻട്രി’. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നല്‍കിയത്. പൊലീസ് നടത്തിയത് മികച്ച പ്രകടനമെന്ന് എഡിജിപി അഭിപ്രായപ്പെട്ടു.

Also Read: കടലിലേക്കിനി നടന്ന് കയറാം..! വർക്കലയിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഇന്നുമുതൽ

നവകേരള സദസ് നടന്ന 140 മണ്ഡലങ്ങളിലും യൂത്ത് കോൺഗ്രസ് – കോൺഗ്രസ് പ്രവർത്തകർ അക്രമങ്ങൾ അഴിച്ചുവിട്ടിരുന്നു. പൊലീസിനെ പ്രകോപിപ്പിച്ച് കലാപം സൃഷ്ടിക്കാൻ ആവും വിധമൊക്കെ അക്രമികൾ ശ്രമിച്ചിരുന്നു. എന്നിട്ടും സംയമനത്തോടെയാണ് പൊലീസ് പ്രവർത്തിച്ചത്. സംസ്ഥാനത്ത് ക്രമസമാധാനനില തകരാതെ ഇരിക്കാൻ പല ആക്രമണങ്ങളെയും പൊലീസ് നിയന്ത്രിച്ചു.

Also Read: ആകാശത്ത് വിസ്മയം തീർക്കുന്ന ഡ്രോൺ ലൈറ്റ് ഷോ ആദ്യമായി കേരളത്തിൽ

പൊലീസിന് നേരെയും കടുത്ത ആക്രമങ്ങളാണ് യൂത്ത് കോൺഗ്രസ് – കോൺഗ്രസ് അക്രമികൾ അഴിച്ചുവിട്ടത്. ഏതിനോടും പൊലീസ് സംയമനത്തോടെയാണ് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News