വേഗം കുറയ്ക്കൂ, അകലം പാലിക്കൂ, അപകടം ഒഴിവാക്കൂ; മുന്നറിയിപ്പുമായി കേരളപൊലീസ്

മഴക്കാലത്ത് റോഡ് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലായതിനാൽ മുന്‍കരുതലെടുത്താല്‍ യാത്ര സുരക്ഷിതമാക്കാമെന്ന മുന്നറിയിപ്പുമായി കേരളാപൊലീസ്. ഇത് സംബന്ധിച്ച കൃത്യമായ മുൻകരുതലുകളും കേരളപോലീസ്‌ തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ വ്യക്തമാക്കി.കൂടാതെ അടിയന്തര സഹായത്തിന് 112 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന അറിയിപ്പും പങ്കുവെച്ചിട്ടുണ്ട്.

ALSO READ:ആഴത്തില്‍ വിശ്വാസമുണ്ടായിരുന്നു, ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുണ്ട്, ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം; മമ്മൂട്ടി
മഴക്കാലത്ത് വഹാം ഓടിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ കൃത്യമായി തന്നെ നൽകിയിട്ടുണ്ട്.
പെട്ടെന്ന് ബ്രേക്കിടുന്നതും സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കുക, ബ്രേക്ക് ഉപയോഗം കുറയ്ക്കുന്ന രീതിയില്‍ വേഗം ക്രമപ്പെടുത്തി വാഹനം ഓടിക്കുക,മുൻപിലുള്ള വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിച്ച് ഡ്രൈവ് ചെയ്യുക. ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, ഇന്‍ഡിക്കേറ്ററുകൾ എന്നിവ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക എന്നതടക്കം നിരവധി സുരക്ഷാ കാര്യങ്ങൾ കേരള പോലീസ് പങ്കുവെച്ചിട്ടുണ്ട്

ALSO READ:ടിക്കറ്റ് എടുത്തവർ വിഷമിക്കണ്ട! കാര്യവട്ടം ഗ്രീൻഫീൽഡിലെ മത്സരം കാണാൻ ടിക്കറ്റ് എടുത്തവർ പണം തിരികെ കിട്ടാൻ ചെയ്യേണ്ടത്

കേരളപൊലീസിന്റെ സോഷ്യൽ മീഡിയപോസ്റ്റിന്റെ പൂർണരൂപം

മഴക്കാലത്ത് റോഡ് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.
അല്പ്പം മുന്കരുതലെടുത്താല് മഴക്കാലയാത്ര സുരക്ഷിതമാക്കാം.
🌧️ മഴക്കാലത്ത് പെട്ടെന്ന് ബ്രേക്കിടുന്നതും സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കുക.
🌧️ ബ്രേക്ക് ഉപയോഗം കുറയ്ക്കുന്ന രീതിയില് വേഗം ക്രമപ്പെടുത്തി വാഹനം ഓടിക്കുക.
🌧️ മുൻപിലുള്ള വാഹനങ്ങളുമായി കൂടുതല് അകലം പാലിച്ച് ഡ്രൈവ് ചെയ്യുക.
🌧️ ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുക. തേയ്മാനം സംഭവിച്ച ടയറുകള് മാറ്റുകയും ടയര് പ്രഷര് കൃത്യമായി നിലനിര്ത്തുകയും വേണം. തേയ്മാനം സംഭവിച്ച ടയറുകള് മഴക്കാലത്ത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കുന്നു. അപകടത്തിന് കാരണമാകുന്നു.
🌧️ വൈപ്പര് ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കുക.
🌧️ ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, ഇന്ഡിക്കേറ്ററുകൾ എന്നിവ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക.
🌧️ വെള്ളവും വാഹനങ്ങളില് നിന്നുള്ള ഗ്രീസും ഓയിലും മറ്റും നനഞ്ഞുകിടക്കുന്ന റോഡുകളില് വഴുക്കലുണ്ടാക്കിയേക്കാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് വഴിതെളിക്കുന്നു. വേഗം കുറച്ച് വാഹനമോടിച്ചാല് ഈ സാഹചര്യത്തില് അപകടം പരമാവധി കുറയ്ക്കാനാകും. അമിത വേഗത്തില് പോകുമ്പോള് പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാല് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.
🌧️ വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലൂടെ യാത്ര ചെയ്യുമ്പോള് ഏറെ ശ്രദ്ധിക്കണം. വെള്ളത്തിന് എത്രത്തോളം ആഴമുണ്ടെന്ന് പുറമേ നിന്ന് അറിയാന് കഴിഞ്ഞേക്കില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ പോകുമ്പോള് ജാഗ്രത പുലര്ത്തുക.
🌧️ മുന്നിലേയ്ക്കുള്ള കാഴ്ച തടസപ്പെടുത്തുന്ന അതിശക്തമായ മഴയുള്ളപ്പോൾ കഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക. വലിയ മരങ്ങളില്ലാത്ത സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള് യാത്ര തുടരാം. മഴയുള്ളപ്പോള് വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകള് തെളിച്ചാല് എതിരേ വരുന്ന ഡ്രൈവര്ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയാനാകും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News