കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസാമി സ്വദേശി പെൺകുട്ടിയെ വേഗത്തിൽ നാട്ടിലെത്തിക്കാൻ നടപടിയുമായി പൊലീസ്. അതിനായി കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു. വനിതാ പൊലീസുകാർ ഉൾപ്പെടെ നാലുപേരാണ് പൊലീസ് സംഘത്തിൽ ഉള്ളത്. തിരിച്ചെത്തിച്ചു ശേഷം കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കുട്ടിയുടെ മൊഴി രേഖപ്പെടുത്താനും, കുട്ടിക്ക് പ്രത്യേക കൗൺസിലിംഗ് നൽകാനുമാണ് നിലവിലെ തീരുമാനം.
Also Read; കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം പതിനാലാം ദിവസത്തിലേക്ക്
ഇക്കഴിഞ്ഞ 20 -നാണ് ആസാമി സ്വദേശികളുടെ മകളും, 13 വയസുകാരിയുമായ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. അമ്മ വഴക്കുപറഞ്ഞതിനെത്തുടർന്ന് പെൺകുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. . 36 മണിക്കൂർ നീണ്ട തെരച്ചിലിനോടുവിലാണ് വിശാഖപട്ടണത്ത് വെച്ച് കേരള സമാജം പ്രതിനിധികൾ കുട്ടിയെ കണ്ടെത്തിയത്. ശേഷം കുട്ടി മാതാപിതാക്കളുമായി സംസാരിച്ചു. തിരികെ വീട്ടിലേക്ക് വരാൻ സന്നദ്ധയാണെന്നും അറിയിച്ചു. കുട്ടിയെ കണ്ടെത്തിയ കേരള പോലീസിനും കേരള സമൂഹത്തിനും കുടുംബം നന്ദി അറിയിച്ചു.
Also Read; ആന്ധ്രാപ്രദേശിലെ മരുന്ന് കമ്പനിയില്‍ വന്‍ തീപിടിത്തം; 17 പേര്‍ വെന്തുമരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here