പഠനം മുടങ്ങിപ്പോയോ..? എന്നാൽ തുടർപഠനം ഇനി പൊലീസിന്റെ മേൽനോട്ടത്തിൽ; രജിസ്ട്രേഷൻ ജൂലൈ 15 വരെ

എസ്എസ്എല്‍സി, പ്ലസ്ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും ഇക്കഴിഞ്ഞ പൊതു പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യമായി തുടര്‍ പഠനം സാധ്യമാക്കുന്ന കേരള പൊലീസിന്റെ “ഹോപ്പ്” പദ്ധതിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അതതു ജില്ലയിലെ കേന്ദ്രങ്ങളില്‍ സൗജന്യ പരിശീലനം നല്‍കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 15 ആണ്.

Also Read: കർഷകരിൽ നിന്ന് അധികമായി പച്ചക്കറി സംഭരിച്ച് വിപണിയിലെത്തിക്കാൻ നടപടി സ്വീകരിച്ചു: മന്ത്രി പി പ്രസാദ്

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9497900200 എന്ന നമ്പരില്‍ ബന്ധപ്പെടാം. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളിലൂടെയും മെന്‍ററിങ്, മോട്ടിവേഷന്‍ പരിശീലനങ്ങളിലൂടെയും കുട്ടികളെ വിജയത്തിലേയ്ക്ക് നയിച്ച കേരള പൊലീസിന്റെ ജനപ്രിയ പദ്ധതിയാണ് ഹോപ്പ്.

Also Read: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; എറണാകുളത്ത് ഓറഞ്ച് അലർട്ടും 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News